mehandi new

ചാവക്കാട് നഗരസഭയിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

fairy tale

ചാവക്കാട്:  നഗരസഭയിലെ 15-ാം വാർഡിലെ മൂന്ന്  റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു.  അമ്പത്ത് റോഡ്, ബത്തൻ ബസാർ റോഡ്, നവയുഗം റോഡ് എന്നിവയാണ്  ഗതാഗതത്തിനായി തുറന്നുകൊടുത്തത്. റോഡുകളുടെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.  

planet fashion

15-ാം വാർഡ് കൗൺസിലർ കെ.വി. ഷാനവാസ് സ്വാഗതം ആശംസിച്ചു. നഗരസഭാ അസിസ്റ്റന്റ്  എൻജിനീയർ ടോണി സി എൽ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷാഹിന സലിം, അബ്ദുൽ റഷീദ്, ബുഷ്റ ലത്തീഫ്,  എ വി മുഹമ്മദ് അൻവർ, കോൺട്രാക്ടർ  പി. പി. സുനിൽകുമാർ  എന്നിവർ സംസാരിച്ചു.

Comments are closed.