mehandi banner desktop

തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ 2026; ഫെബ്രുവരി ഒന്നിന് ചാവക്കാട് തീരത്ത്

fairy tale

​ചാവക്കാട്: തൃശ്ശൂർ ജില്ലയുടെ കായിക ഭൂപടത്തിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങി ‘ തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ 2026’. ഫെബ്രുവരി ഒന്നിന് ചാവക്കാട് ബീച്ചിൽ. ജില്ലയിലെ ഏക കോസ്റ്റൽ മാരത്തോൺ എന്ന സവിശേഷതയോടെ നടത്തുന്ന ഈ കായിക മാമാങ്കത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ കായികതാരങ്ങൾ അണിനിരക്കും.

planet fashion

​കായികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കേരളത്തിന്റെ തീരദേശ ടൂറിസത്തെ ആഗോളതലത്തിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിക്കുന്നത്.

​ വിവിധ പ്രായക്കാർക്കും കായികക്ഷമതയുള്ളവർക്കും പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

* ​21.1 കി.മീ ഹാഫ് മാരത്തോൺ: പ്രൊഫഷണൽ അത്‌ലറ്റുകൾക്കായി.

* ​10 കി.മീ & 5 കി.മീ റൺ: കായിക പ്രേമികൾക്കായി.

* ​2.5 കി.മീ ഫാമിലി ഫൺ വാക്കത്തോൺ: കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേകം ഒരുക്കിയത്.

തൃശ്ശൂരിന്റെ തീരദേശ വികസനത്തിനും കായിക മേഖലയ്ക്കും ഈ മാരത്തോൺ പുതിയ ഊർജ്ജം പകരുമെന്ന് സംഘാടകർ അറിയിച്ചു.

​രജിസ്ട്രേഷനും വിവരങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്കും കൂടുതൽ വിവരങ്ങൾക്കും പ്രോഗ്രാം കൺവീനറെ 9846855555 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Comments are closed.