mehandi new

തൃശൂർ ജില്ലാ ബീച്ച് കബഡി ടൂർണമെന്റ് – കൊടുങ്ങല്ലൂർ കബഡി അക്കാദമിയും സാഗരിക പൂച്ചെട്ടിയും ജേതാക്കൾ

fairy tale

പുന്നയൂർക്കുളം: തൃശൂർ ജില്ലാ കബഡി ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അണ്ടത്തോട് ബീച്ചിൽ നടന്ന 12-ാംമത് തൃശൂർ ജില്ലാ പുരുഷ-വനിതാ വിഭാഗം ബീച്ച് കബഡി ടൂർണമെന്റ് സമാപിച്ചു. വനിതാ വിഭാഗത്തിൽ കൊടുങ്ങല്ലൂർ കബഡി അക്കാദമിയും പുരുഷ വിഭാഗത്തിൽ സാഗരിക പൂച്ചെട്ടിയും ജേതാക്കളായി.  വനിതാ വിഭാഗത്തിൽ സികെ അക്കാദമി ചേർപ്പ് രണ്ടാം സ്ഥാനവും പുരുഷ വിഭാഗത്തിൽ കടിക്കാട് കബഡി അക്കാദമി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

planet fashion

പുന്നയൂർക്കുളം അണ്ടത്തോട് ബീച്ചിൽ നടന്ന ടൂർണമെന്റ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ പി.എസ്.അലി, കെ.എച്ച്. ആബിദ് പൊതുപ്രവർത്തകരായ എ.എം. അലാവുദ്ധീൻ, എ.കെ. മൊയ്‌തുണ്ണി, കെ.സി. രാജു തുടങ്ങിയവർ സംസാരിച്ചു.

വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ വാർഡ് മെമ്പർ പി.എസ്. അലി എന്നിവർ ചേർന്ന് സമ്മാനദാനം നടത്തി. തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ടൂർണമെന്റിൽ നിന്നും സ്റ്റേറ്റ് മത്സരത്തിലേക്കുള്ള ടീമിനെ സെലക്ടർമാർ തെരഞ്ഞെടുത്ത് പ്രഖ്യാപനം നടത്തി. മത്സരങ്ങൾക്ക് തൃശൂർ ജില്ലാ കബഡി ടെക്നിക്കൽ അസോസിയേഷൻ ഭാരവാഹികളായ അനന്തകൃഷ്ണൻ, സാദിഖ്, നാസർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.

Macare 25 mar

Comments are closed.