mehandi new

തൃശ്ശൂർ റവന്യൂ ജില്ല ശാസ്ത്രോത്സവം സമാപിച്ചു

fairy tale

ചാവക്കാട് : തൃശ്ശൂർ റവന്യൂ ജില്ല ശാസ്ത്രോത്സവത്തിന്റെയും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂരിൽ മണലൂർ എം എൽ എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ എംഎൽഎ ഗുരുവായൂർ അധ്യക്ഷത വഹിച്ചു. സ്വീകരണ കമ്മിറ്റി ജോയിൻ കൺവീനർ ഷൈജു പി എസ് സ്വാഗതം പറഞ്ഞു.  ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ്  മുഖ്യാതിഥിയായി.

planet fashion

തൃശ്ശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി എം ബാലകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു.  തൃശൂർ ഡി ഇ ഒ കെ എസ് രോഹിത് നന്ദകുമാർ, ഇരിങ്ങാലക്കുട ഡി ഇ ഒ ടി ഷൈല,  കുന്നംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ മൊയ്തീൻ, ചാവക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി ബി സിന്ധു, മുല്ലശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി ഷീബ ചാക്കോ, ബിപിസിബി ആർസി എം ടി സംഗീത, ചാവക്കാട് എം ആർ ആർ എം എച്ച് എസ് എസ് പ്രിൻസിപ്പാൾ  എം ഡി ഷീബ എന്നിവർ ആശംസകൾ നേർന്നു. സിസ്റ്റർ.  എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ പ്രിൻസിപ്പാൾ ടി എൽ റീന ജേക്കബ് നന്ദി പറഞ്ഞു.

Comments are closed.