mehandi new

കോവിഡ് വാക്‌സിന്‍ ജില്ല സജ്ജം — വെള്ളിയാഴ്ച ‘ഡ്രൈ റണ്‍’

fairy tale

തൃശൂർ : കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ജില്ല സജ്ജം. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്റെ നേതൃത്വത്തില്‍ ജനുവരി 8 ന് രാവിലെ 10 മണി മുതല്‍ 12 മണി വരെ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തും.

ഡ്രൈ റണ്ണിനു വേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡി എം ഒ ഡോ കെ ജെ റീന അറിയിച്ചു. ഗവ.മെഡിക്കല്‍ കോളേജിലും അയ്യന്തോള്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രി മേഖലയില്‍ നിന്നുമുള്ള ദയ ആശുപത്രിയിലുമാണ് ഡ്രൈ റണ്‍ നടത്തുന്നത്.

കോ-വിന്‍ ആപ്ലിക്കേഷനില്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുളള ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുത്ത 25 പേര്‍ക്ക് വീതമാണ് ഈ സ്ഥാപനങ്ങളില്‍ നിന്ന് ഡ്രൈ റണ്‍ നടത്തുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് എങ്ങനെ വാക്‌സിനേഷന്‍ നടത്തണം എന്നതിനുളള പരിശീലനമാണ് ഡ്രൈ റണ്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

എ ഡി എം, ആര്‍ ഡി ഒ, ഡെപ്യൂട്ടി കലക്ടര്‍മാര്‍ തുടങ്ങിയവര്‍ ജില്ലാതല നിരീക്ഷകരാകും. മൂന്ന് സ്ഥലങ്ങളിലും 10-12 വരെയുള്ള സമയത്ത് തന്നെ റണ്‍ പൂര്‍ത്തീകരിക്കും. വാക്സിന്‍ എത്തിയാല്‍ സൂക്ഷിക്കാന്‍ ആവശ്യമായ ഐസ് ലൈന്‍ഡ് റെഫ്രിജറേറ്റര്‍, ഡീഫ്രീസര്‍, വാക്കിങ് കൂളര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ജില്ലയില്‍ ഒരുക്കിയതായും ഡി എം ഒ അറിയിച്ചു.

Royal footwear

Comments are closed.