mehandi new

വ്യാഴാഴ്ച്ച പ്ലാസ്സ്റ്റിക്ക് ഹര്‍ത്താല്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയില്‍ എട്ടിന് പ്ലാസ്റ്റിക് ഹര്‍ത്താല്‍. തിങ്കളാഴ്ച നടന്ന നഗരഭാ കൌണ്‍സില്‍ യോഗത്തില്‍ ശുചിത്വ യജ്ഞം, പ്ലാസ്റ്റിക് ഹര്‍ത്താല്‍, ഉപയോഗ്യമായ പഴയ സാധനങ്ങളുടെ കൈമാറ്റം തുടങ്ങിയ പരിപാടികള്‍ നടത്തുവാന്‍  തീരുമാനിച്ചു. ചന്തമുള്ള ചാവക്കാട് പദ്ധതിയുടെ അനുബന്ധമായാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പരിപാടികളും നടത്തുന്നതെന്ന്‍ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ കൌണ്‍സിലില്‍ വ്യക്തമാക്കി. ഹരിത കേരളം പദ്ധതിയുടെ ഉദ്ഘാടനവും, പ്ലാസ്റ്റിക് ഹര്‍ത്താലും വ്യാഴാഴ്ച നടത്തും. നഗരസഭാ ഓഫീസ് മുറ്റത്ത് ഉപയോഗയോഗ്യമായ പഴയ സാധനങ്ങളുടെ കൈമാറ്റ കടയുടെ ഉദ്ഘാടനം രാവിലെ എട്ടിന് നടക്കും. പ്ലാസ്റ്റിക് ഹര്‍ത്താലിന്റെ ഭാഗമായി അന്നേദിവസം നഗരത്തെ പ്ലാസ്റ്റിക് ഉപയോഗിക്കാത്ത ദിവസമായി മാറ്റും. വ്യാപാരസ്ഥാപനങ്ങള്‍ അന്ന് പ്ലാസ്റ്റിക് സഞ്ചികളില്‍ സാധനങ്ങള്‍ നല്‍കില്ല. ജനങ്ങള്‍ പ്ലാസ്റ്റിക് സഞ്ചികളില്‍ സാധനങ്ങള്‍ വാങ്ങിക്കില്ല. ഈ സംവിധാനം തുടര്‍ന്നുള്ള ദിവസങ്ങളില്‍ തുടരുവാന്‍ വ്യാപാരികളും ജനങ്ങളും തയ്യാറായാല്‍ ചാവക്കാട് നഗരസഭയെ സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത നഗരസഭയാക്കാന്‍ സാധിക്കുമെുന്നും ചെയര്‍മാന്‍ പറഞ്ഞു. വീടുകളിലുള്ള പഴയ വസ്തുക്കള്‍ നഗരസഭ ശേഖരിച്ചു ആഴ്ചയില്‍ ഒരു ദിവസം ആവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ള സൗകര്യമൊരുക്കും. ടി വി, മിക്‌സി, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍ ഇസ്തിരിപ്പെട്ടി, ബെഡ്, തലയിണ, ബാഗുകള്‍ തുടങ്ങിയവയാണ് ശേഖരിച്ചു ആവശ്യമുള്ള ആളുകള്‍ക്ക് നല്‍കുന്നത്. പുതിയവ വാങ്ങിക്കുമ്പോള്‍ ഒഴിവാക്കുന്ന പഴയ സാധനങ്ങളാണ് ഇത്തരത്തില്‍ കൈമാറ്റം ചെയ്യുന്നത്. തീരെ ഉപയോഗക്കാന്‍ സാധിക്കാത്തവ ശാസ്ത്രീയമായി സംസ്‌കരിക്കും. വാര്‍ഡ് തലത്തിലും കൈമാറ്റ സെന്ററുകള്‍ തുടങ്ങുവാന്‍ കൗസിലര്‍മാര്‍ നേതൃത്വം നല്‍കും. സ്‌ക്കൂള്‍ കുട്ടികള്‍ വഴിയും സാധനങ്ങള്‍ ശേഖരിച്ച് നഗരസഭയില്‍ കൊണ്ടുവരും. നഗരസഭാ ഓഫീസിനു സമീപമുള്ള കഫേശ്രീയിലാണ് കൈമാറ്റ സെന്റര്‍ തത്കാലം പ്രവര്‍ത്തിക്കുക. ടൗണിലുള്ള താലൂക്ക് ഓഫിസിന്റെ മതില്‍ വൃത്തിയാക്കി പെയിന്റ് ചെയ്തു ചിത്രങ്ങളും മഹത് വചനങ്ങളും ആലേഖനം ചെയ്യും. 11 നു നടത്തുന്ന ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി വഞ്ചിക്കടവിലെ മല്‍സ്യ മാംസ മാര്‍ക്കറ്റ് ശുചികരിക്കും. ജനകീയാസൂത്രണം 2016 – 17 വര്‍ഷത്തെ കുടുംബ വ്യക്തിഗത ഗുണഭോക്തൃലിസ്റ്റ് യോഗം അംഗീകരിച്ചു. എട്ട് മുതല്‍ ആരംഭിക്കുന്ന ഹരിതകേരളം പരിപാടികള്‍ വിജയിപ്പിക്കുതിന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കലാ കായിക സാംസ്കാരിക സംഘടനകള്‍    തുടങ്ങി എല്ലാവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി യോഗം ചേരും. നഗരസഭയില്‍ കോഴിയും കോഴിക്കൂടും വിതരണം പത്താം തിയതി തിരുവത്ര ഫിഷറീസ് സ്‌കൂളിലും 13 നു പാലയൂര്‍ പള്ളിസ്‌കൂളിലും നടത്തും. മരണമടഞ്ഞ ഫിഡല്‍ കാസ്‌ട്രോ, സൈനികര്‍ എന്നിവര്‍ക്ക് കൌണ്‍സില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.