ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് തിരുവത്ര വെൽഫെയർ അസോസിയേഷന്റെ ആദരവ്

തിരുവത്ര : കഴിഞ്ഞ അധ്യയന വർഷത്തിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും, സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മദ്രസ വിദ്യാർത്ഥികൾക്കും തിരുവത്ര വെൽഫെയർ അസോസിയേഷന്റെ വിദ്യാഭ്യാസ പുരസ്കാര വിതരണം ചെയ്തു. കൊടുങ്ങല്ലൂർ അസ്മാബി കോളേജ് എച്ച് ഒ ഡി സൈക്കോളജി, അസിസ്റ്റന്റ് പ്രൊഫസർ ലത്തീഫ് പെന്നത്ത് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ എൽ എഫ് കോളേജ് പ്രിൻസിപ്പൽ ഡോ: സിസ്റ്റർ ജെന്നി തെരേസ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട് റ്റി സി ഹംസ ഹാജി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി യൂസഫ് ഹാജി ആമുഖ പ്രസംഗം നടത്തി. ജനപ്രതിനിധികൾ ഭാരവാഹികൾ. മത സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി മുഹസ്സീൻ ചിന്നക്കൽ സ്വാഗതം പറഞ്ഞു.

Comments are closed.