mehandi new

തിരുവത്ര വെൽഫെയർ അസോസിയേഷൻ ഓഫീസ് കെട്ടിടോദ്‌ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി

fairy tale

planet fashion

ചാവക്കാട് : തിരുവത്ര വെൽഫയർ അസോസിയേഷൻ ഓഫീസ് കെട്ടിടം ടി എൻ പ്രതാപൻ എം പിയും എൻ കെ അക്ബർ എംഎൽഎയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങിൽ തിരുവത്ര പ്രദേശത്തെ എസ്എസ്എൽസി പ്ലസ് ടു എന്നിവയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വർക്കും മെമ്പർമാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, പാസായവർക്കും ഖുർആൻ മനപാഠമാക്കിയവർക്കും വിപിൻ കെ വേണുഗോപാൽ ( എസ് എച്ച് ഒ ചാവക്കാട് പോലീസ് ) അവാർഡുകൾ വിതരണം ചെയ്തു. പ്രസിഡണ്ട് ടി സി ഹംസ ഹാജി അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ ഷാഹിദ പേള, ഉമ്മുറഹ്മത്ത്, എം ആർ രാധാകൃഷ്ണൻ, പ്രിയ മനോഹരൻ, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി മനയത്ത് മുഹമ്മദ് യൂസഫ് സ്വാഗതം പറഞ്ഞു. ട്രഷറർ ടി എം അബ്ദുറഹ്മാൻ നന്ദി രേഖപ്പെടുത്തി.

കുറഞ്ഞ വർഷങ്ങൾ കൊണ്ടുതന്നെ തിരുവത്ര മേഖലയിൽ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ദേയമാണ് തിരുവത്ര വെൽഫയർ അസോസിയേഷൻ.

Macare 25 mar

Comments are closed.