വിപ്പ് ലംഘിച്ച ടി.കെ വിനോദിനെ പാർട്ടി സസ്‌പെൻഡ് ചെയ്തു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍: വിപ്പ് ലംഘിച്ച ടി.കെ വിനോദിനെ പാർട്ടി സസ്‌പെൻഡ് ചെയ്തു. കോണ്‍ഗ്രസ് കൗണ്‍സിലറായ വിനോദ് ഗുരുവായൂർ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്ന് പാർട്ടി വിപ്പ് ലംഘിച്ചതിനാണ് സസ്‌പെൻഡ് ചെയ്തത്.
ടി കെ വിനോദ്കുമാറിനെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഇന്നലെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിനോദ്കുമാറിന്റെ ഭാര്യ അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഉള്‍പ്പെടുന്ന പാനലില്‍ മത്സരിക്കുന്നുണ്ട്. അര്‍ബന്‍ ബാങ്കിനെതിരായ സമരത്തില്‍ പ്രത്യക്ഷമായി രംഗത്തെത്തിയിരുന്ന കൗണ്‍സിലര്‍മാരില്‍ ഒരാളാണ് വിനോദ്കുമാര്‍. പ്രതിപക്ഷ നേതാവ് എ.പി. ബാബു നേതൃത്വം നല്‍കുന്ന വിഭാഗത്തിലാണ് വിനോദ് ഉള്‍പ്പെടുന്നത്. ഈ വിഭാഗം നിര്‍ദേശിച്ച ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയെ ഡി.സി.സി അംഗീകരിച്ചിരുന്നില്ല.
41 ൽ 22 വോട്ടു നേട സി.പി.ഐയിലെ വി.എസ്. രേവതി നഗരസഭാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ സുഷ ബാബു 19 വോട്ടെ നേടിയുള്ളൂ. ആശുപത്രിയിൽ ചികിത്സയിലായ കോൺഗ്രസ് അംഗം ടി.കെ. വിനോദ് കുമാർ എത്താതിരുന്നതാണ് ഒരു വോട്ട് കുറഞ്ഞത്. ബിജെപിയുടെ ഏക അംഗം വോട്ടെടുപ്പിനെത്തിയില്ല. എൽ ഡി എഫ് ന് 21 അംഗങ്ങളാണ് ഉള്ളത്. സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച പി കെ ശാന്തകുമാരിയുടെ പിന്തുണയോടെയാണ് എൽ ഡി എഫ് ഭരണം തുടരുന്നത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.