mehandi new

ഇന്ന് കരുണ സംഗമം

fairy tale

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ 2022 ഡിസംബർ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂർ കൈരളി ജംഗ്ഷനിലെ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കരുണ സംഗമം നടത്തുന്നു.
സംഗമത്തോടനുബന്ധിച്ച് കരുണയുടെ ക്രിസ്തുമസ് ആഘോഷങ്ങളും കരുണയുടെ നൂറോളം വരുന്ന അമ്മമാർക്കുള്ള പെൻഷൻ വിതരണവും, ക്രിസ്തുമസ് കേക്ക് വിതരണവും ഉണ്ടായിരിക്കും.
കൂടാതെ കാഴ്ച വൈകല്യമുള്ളവരുടെ വൈവാഹിക സംഗമവും നടത്തുന്നുമെന്ന് കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് അറിയിച്ചു.

planet fashion

ഗുരുവായൂർ സി ഐ ഓഫ് പോലീസ് പി കെ മനോജ് കുമാർ ഉദ്ഘാടനം ചെയ്യും. കുന്നംകുളം ബഥനി സ്കൂൾ പ്രിൻസിപ്പൽ ഫാദർ പത്രോസ് മുഖ്യാതിഥി ആയി ചടങ്ങിൽ പങ്കെടുക്കും.

ജൻ ശിക്ഷൻ സൻസ്ഥാൻ തൃശൂർ ഡയറക്റ്റർ സുധാ സോളമൻ അമ്മമാർക്കുള്ള പെൻഷൻ വിതരണവും ഔസേപ്പ് ലാവിഷ് അമ്മമാർക്ക് കേക്ക് വിതരണവും നിർവ്വഹിക്കും.

Macare 25 mar

Comments are closed.