mehandi new

ഇന്ന് കൊട്ടിക്കലാശം മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു ; വെള്ളിയാഴ്ച്ച കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ ജനവിധി

fairy tale

ചാവക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമാകും. കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രചാരണം അവസാന ലാപ്പിലാണ്. ശക്തമായ പ്രചാരണ പരിപാടികളാണ് ഓരോ മുന്നണികളും പാർട്ടികളും നടത്തുന്നത്. അവസാന നിമിഷത്തിൽ കൂടുതൽ വോട്ടുകൾ പെട്ടിയിലാക്കാനായി കൊണ്ടുപിടിച്ച പരിപാടികളിലാണ് സ്ഥാനാർഥികൾ. ഇന്ന് നടക്കാനിരിക്കുന്ന കൊട്ടിക്കലാശത്തിൽ  പാർട്ടികൾ. കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ്. ദേശീയ, സംസ്ഥാന, യുവ, വനിതാ നേതാക്കളെല്ലാം മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിൽ പ്രചരണ പരിപാടികളിൽ സജീവമാണ്.  അവസനാവട്ട മണ്ഡലപര്യടനങ്ങളിലാണ് സ്ഥാനാർഥികൾ. ഇന്ന് വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. നാളെ നിശബ്ദപ്രചാരണമാണ്.

planet fashion

വെള്ളിയാഴ്ച കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലായി രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 88 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും. കേരളത്തിലെ 20 മണ്ഡലങ്ങൾക്കൊപ്പം കർണാടകയിലെ 14, രാജസ്ഥാനിലെ 13  കലാപബാധിത മേഖലയായ ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകളിലും  യുപി, മഹാരാഷ്ട്ര, ജമ്മു & കശ്മീര്‍, ബംഗാള്‍, ബിഹാര്‍, മധ്യപ്രദേശ്, അസം, ഛത്തീസ്ഗഢ്, തൃപുര എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും 26 ന് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. 

കൊട്ടിക്കലാശസമയത്ത് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയകക്ഷികളും അനുവര്‍ത്തിക്കേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തേണ്ടതും 24/04/2024 നു വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കേണ്ടതുമാണ്. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയില്‍ കവിഞ്ഞ ശബ്ദത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നത് എന്നിവ ഒഴിവാക്കേണ്ടതാണ്. കൊട്ടിക്കലശവുമായി ബന്ധപ്പെട്ട് വിദ്വേഷം സൃഷ്ടിക്കുന്നതോ വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുന്നതോ ആയ യാതൊരു പ്രവര്‍ത്തനവും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയുടെയും ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല. എതിര്‍സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം തടസ്സപ്പെടുത്തുന്ന തരത്തിലോ പ്രകോപനപരമായ രീതിയിലോ സ്ഥാനാര്‍ത്ഥികളോ അവരുടെ പ്രവര്‍ത്തകരോ പെരുമാറാന്‍ പാടില്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുന്നത് അവരുടെ നയങ്ങള്‍, പദ്ധതികള്‍/പരിപാടികള്‍ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചു മാത്രമായിരിക്കണം. സ്ഥാനാര്‍ത്ഥികളുടെ വ്യക്തിജീവിതത്തെ ആക്രമിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. മാന്യതയെയും ധാര്‍മ്മികതയെയും വ്രണപ്പെടുത്തുന്നതോ ദുരുദ്ദേശ്യപരമോ ആയ പ്രസ്താവനകള്‍ കൊട്ടിക്കലാശ സമയത്തു നടത്തരുത്. വോട്ട് ഉറപ്പിക്കുന്നതിന് ജാതിയോ വര്‍ഗീയ വികാരമോ ഉപയോഗിക്കരുത്. മസ്ജിദുകള്‍, ചർച്ചുകൾ , ക്ഷേത്രങ്ങള്‍ അല്ലെങ്കില്‍ മറ്റ് ആരാധനാലയങ്ങള്‍ എന്നിവ കൊട്ടിക്കലാശത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. നിയമാനുസൃത അനുമതി ലഭ്യമായ വാഹനങ്ങള്‍ മാത്രമേ കൊട്ടിക്കലാശ പ്രചരണത്തിന് ഉപയോഗിക്കുവാന്‍ പാടുള്ളൂ. കൊട്ടിക്കലാശം പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടാത്ത രീതിയില്‍ നടത്തപ്പെടുന്നുവെന്ന് സ്ഥാനാര്‍ത്ഥികള്‍ ഉറപ്പാക്കേണ്ടതാണ്. പൊതുമുതലിന് നാശം വരുത്തുന്ന രീതിയില്‍ പ്രകടനങ്ങള്‍ അതിരുവിടുന്ന പക്ഷം നിയമനടപടി നേരിടേണ്ടി വരും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.