mehandi new

നാളെയും മറ്റെന്നാളും തർപ്പണ തിരുനാൾ- ദീപാലംകൃതമായി പാലയൂർ തീർത്ഥകേന്ദ്രം

fairy tale

പാലയൂർ: പാലയൂർ തീർത്ഥകേന്ദ്രത്തിൽ തിരുനാളിനോടനുബന്ധിച്ച് ഒരുക്കിയ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ചാവക്കാട് എസ് എച്ച് ഒ (സർക്കിൾ ഇൻസ്പെക്ടർ ) വിപിൻ കെ വേണുഗോപാൽ നിർവ്വഹിച്ചു.
ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ സ്വാഗതമാശംസിച്ചു. മുൻ റെക്ടറും എടക്കളത്തൂർ ഇടവക വികാരിയുമായ റവ ഫാദർ ജോൺ അയ്യങ്കാനയിൽ, സഹവികാരി റവ ഫാദർ മിഥുൻ വടക്കേത്തല, ജനറൽ കൺവീനർ ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, സെക്രട്ടറി സി കെ ജോസ് എന്നിവർ ആശംസകളർപ്പിച്ചു. ഇലുമിനേഷൻ കമ്മിറ്റി കൺവീനർ ബിജു മുട്ടത്ത് നന്ദിയറിച്ചു.

planet fashion

പ്രവാസി കൂട്ടായ്മകളായ ഖത്തർ ബ്രദേഴ്സും യു എ ഇ പാലയൂർ കൂട്ടായ്മയുമാണ് പ്രധാന ദീപാലങ്കാരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.