mehandi new

ഗതാഗത പരിഷ്ക്കരണം : താലൂക്ക് വികസന സമിതിയുടെ തീരുമാനം ശുദ്ധ അസംബന്ധം – നഗരസഭാ ചെയര്‍മാന്‍

fairy tale

ചാവക്കാട്: നഗരത്തിലെ ഗതാഗത പരിഷ്ക്കരണ വിഷയത്തില്‍ ചാവക്കാട് താലൂക്ക് വികസന സമിതിയുടെ തീരുമാനം ശുദ്ധ അസംബന്ധമാണെന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍.
നഗരസഭയുട ഒന്നാം വാര്‍ഷികാഘോഷത്തിന്‍്റെ ഭാഗമായി നടപ്പിലാക്കുന്ന പത്തിന വികസന പദ്ധതികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. നഗരത്തിലെ ഗതാഗത പരിഷ്ക്കരണത്തില്‍ അപാകതയുണ്ടെന്ന് കഴിഞ്ഞ താലൂക്ക് വികസന യോത്തില്‍ അംഗങ്ങള്‍ ആക്ഷേപമുന്നയിച്ചിരുന്നു. ഇക്കാരണത്താല്‍ ട്രാഫിക് നിയന്ത്രണ സമിതിയോഗം വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ താലൂക്ക് വികസന സമിതി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള ജന പ്രതിനിധികളേയും വ്യാപാരി വ്യവസായി പ്രതിനിധികളേയും പങ്കെടുപ്പിക്കണമെന്നും ആവശ്യപ്പെട്ട് നോട്ടീസയക്കാനും തീരുമാനമെടുത്തിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് തീരുമാനം അസംബന്ധമാണെന്ന് ചെയര്‍മാന്‍ പ്രതികരിച്ചത്. ട്രാഫിക് നിയന്ത്രണത്തിനു ആവശ്യമായ മാറ്റങ്ങള്‍ക്കും തീരുമാനമുണ്ടാക്കാനുള്ള പ്രത്യേക സമിതി പൊലീസ് ആക്റ്റ് 71, 72 അനുസരിച്ചുള്ളതാണെന്നും പൊതുജനങ്ങളെയും താലൂക്ക് വികസന സമിതി അംഗങ്ങളേയും അതില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ദ്ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ഗതാഗത പരിഷ്ക്കരണത്തെക്കുറിച്ച് അവലോകനം നടത്താനുള്ള യോഗം ഉടനെയുണ്ടാകുമെന്നും അദ്ദേഹം സൂചന നല്‍കി.

Ma care dec ad

Comments are closed.