ചാവക്കാട്: നഗരത്തിലെ ഗതാഗത പരിഷ്ക്കരണത്തിലെ അപാകത പരിഹരിച്ചില്ലെങ്കില്‍ നിരാഹാരം സമരം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഒരുമനയൂര്‍ തങ്ങള്‍പ്പടി സ്വദേശി നാലകത്ത് മുഹമ്മദലി. ഗതാഗത പരിഷ്ക്കരണത്തിലെ അപകാതക്കെതിരെ സി.ഐക്ക് നല്‍കിയ പരാതിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഗതാഗത പരിഷ്കരണം വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയാസമുണ്ടെക്കുന്നുവെന്നും ഇത് പരിഹരിച്ചില്ലെങ്കില്‍ ഡിസംബര്‍ ഒന്നിനു നിരാഹാരം സമരം നടത്തുമെന്നും എന്നിട്ടും പരിഹാരമിലെങ്കില്‍ ജനവുരി ഒന്നു മുതല്‍ അനിശ്ചിത കാലത്തേക്ക് നിരാഹാര സമരം കിടക്കുമെന്നും മുഹമ്മദലി പരാതിയിലൂടെ അറിയിച്ചു.