mehandi new

കൊച്ചിന്‍ മെട്രോയോടൊപ്പം ആ 23 പേരില്‍ ചാവക്കാട് നിന്ന് ഫൈസലും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : എറണാകുളം മെട്രോ ട്രെയിന്‍ ഓടിതുടങ്ങുന്നതോടൊപ്പം ഇരുപത്തിമൂന്നു ട്രാന്‍സ്ജെണ്ടേഴ്സും ട്രെയിനില്‍ സേവന നിരതരാവും. ഭിന്ന ലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ ആദ്യമായി ലഭിക്കുന്ന തൊഴിലിടമായി ഇതോടെ കൊച്ചി മെട്രോ ചരിത്രത്തില്‍ കുറിക്കപ്പെടും. ആ ഇരുപത്തിമൂന്ന് പേരില്‍ ചാവക്കാട് നിന്ന് മുപ്പതുകാരനായ ഫൈസലും മെട്രോ ജീവനക്കാരന്‍റെ  കുപ്പായമണിയും.
തൃശൂര്‍ ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ നാല് സെന്റ്‌ കോളനിയിലെ ചാലില്‍ മുഹമ്മദിന്റെയും ബീവാത്തുവിന്റെയും നാലാമത്തെ മകനാണ് ഫൈസല്‍.
ഫൈസലിന്‍റെ കുണുങ്ങി കുണുങ്ങിയുള്ള നടത്തവും നാണം നിറഞ്ഞ മിഴികളും കടക്കണ്ണ് കൊണ്ടുള്ള നോട്ടവും നാട്ടുകാര്‍ക്ക് കൌതുകമായിരുന്നു. ചെറുപ്പം മുതലേ ഇതിന്റെ പേരില്‍ പരിഹാസവും പഴിയും കേട്ടാണ് ഫൈസല്‍ വളര്‍ന്നത്. ഏഴാം ക്ലാസിലെത്തിയതോടെ ശരീരത്തോടൊപ്പം കുണുങ്ങിയുള്ള നടത്തവും നാണവുംവളര്‍ന്നു, സ്ത്രൈണ ഭാവം കൂടുതല്‍ പ്രകടമാക്കിതുടങ്ങി. ഇതോടെ സഹപാഠികള്‍ ഫൈസലില്‍ നിന്നും കൂടുതല്‍ അകന്നു തുടങ്ങി. സ്ത്രൈണത മുറ്റി നിന്ന ഫൈസലിനോട് കൂട്ട് കൂടുന്നതില്‍ നിന്ന് ആണ്‍കുട്ടികളെ മുതിര്‍ന്നവര്‍ നിരുത്സാഹപ്പെടുത്തി. പെണ്‍കുട്ടികളാണ് ഫൈസലിനെ പരിഗണിച്ചത്. സ്കൂളിലേക്കുള്ള വഴിയിലുടനീളം അനുഭവിക്കേണ്ടി വന്ന കളിയാക്കലുകള്‍, ആക്ഷേപങ്ങള്‍ എല്ലാം ഫൈസലിനോടൊപ്പം വളര്‍ന്നു. ഇതോടെ ഫൈസല്‍ സ്കൂള്‍ പഠനം അവസാനിപ്പിച്ചു. സ്ത്രീ പുരുഷ വര്‍ഗ്ഗ സമൂഹത്തില്‍ ഫൈസല്‍ ഒറ്റപ്പെട്ടു. പുരികം ത്രെഡ് ചെയ്തു, കണ്ണെഴുതി, മുടി നീട്ടിവളര്‍ത്തി ഫൈസല്‍ സ്വന്തമായ ഒരു ലോകത്തേക്ക് വളര്‍ന്നു.

ഇത്തരത്തില്‍ സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടവര്‍ സമാനവേദന അനുഭവിക്കുന്നവരുടെ തുരുത്തുകളില്‍ കൂട്ടം ചേരുമ്പോള്‍, പൊതു സമൂഹത്തില്‍ ഇഴചേര്‍ന്ന് സാമൂഹിക ജീവിയെന്ന പരിഗണനനേടിയെടുക്കാനുള്ള ശ്രമങ്ങളിലാണ് ഫൈസലും കൂട്ടരും. ലൈംഗീക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി, ട്രാന്‍സ്ജെണ്ടേഴ്സിനു സമൂഹത്തില്‍ ഒരു ഇടം നേടിയെടുക്കുന്നതിന് വേണ്ടി പോരാടുന്നവുരുടെ മുന്‍ നിരയില്‍ എവിടെയും ഇന്ന് ഫൈസലുണ്ട്.
എട്ടു വര്‍ഷങ്ങള്‍ക്ക് മുന്പ് ലൈംഗീക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തൃശൂരില്‍ രൂപം കൊണ്ട ക്യുഅര്‍ പ്രൈഡ് (queer pride) എന്ന സംഘടനയുടെ സ്ഥാപകാംഗമാണ് ഫൈസല്‍.
ട്രാന്‍സ്ജെന്ടെഴ്സ് നെ കുറിച്ച് അറിയാനും പഠിക്കാനുമായി വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെ കോളേജില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ ഫൈസലിനെ തേടിയെത്തുന്നു. ടി വി ചാനല്‍ പ്രോഗ്രാമുകള്‍, കോളേജുകളിലെ കലാ സാംസ്കാരിക പരിപാടികള്‍, സെമിനാറുകള്‍ എന്നിവിടങ്ങില്‍ ഫൈസല്‍ അതിഥിയായി ക്ഷണിക്കപ്പെടുകയും ട്രാന്സജെന്ടെഴ്സ് വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ചലച്ചിത്രമേളകള്‍, കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മകള്‍, വിവിധ സാമൂഹിക പ്രതിരോധ വേദികള്‍ എന്നിവിടങ്ങളില്‍ ഫൈസലിനെ കണ്ടെത്താം.

ആദ്യകാലങ്ങളില്‍ ഹോട്ടല്‍ പണികളിലേര്‍പ്പെട്ടിരുന്ന ഫൈസല്‍ ഇപ്പോള്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി കൂടെയാണ്. ഫൈസലിന്‍റെ വരുമാനമാണ് കുടുമ്പത്തിന്‍റെ ആശ്രയവും. പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്പ് കേന്സര്‍ ബാധിച്ച് മരിച്ചു, ഒരു വര്‍ഷം മുന്പ് അനിയന്‍ തലച്ചോറിനു കേന്സര്‍ ബാധിച്ച് മരിച്ചു. ഇപ്പോള്‍ ജ്യേഷ്ടനും, മറ്റൊരു ജ്യേഷ്ടസഹോദരന്റെ ഭാര്യയും കേന്സര്‍ രോഗത്തിന്റെ ദുരിതത്തിലാണ്. അയല്‍പക്കത്തും കേന്സര്‍ രോഗികളുണ്ടെന്ന് ഫൈസല്‍ പറഞ്ഞു. എന്നാല്‍ ഇതുവരെയും നാല് സെന്റ്‌ കോളനിയിലേക്ക് ആരോഗ്യ വിഭാഗത്തില്‍ നിന്നും ആരും തിരിഞ്ഞു നോക്കിയിട്ടില്ല, സര്‍ക്കാര്‍ സംവിധാനങ്ങളോ സഹായങ്ങളോ എത്തി നോക്കിയിട്ടുമില്ല.
ഈ ദുരിതങ്ങള്‍ക്കിടയിലും ഫൈസല്‍ ട്രാന്സജെന്ടെഴ്സ് ന്‍റെ സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമാണ്. തൃശൂരില്‍ പോലീസിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്ത് നിന്നും ട്രാന്‍സ്ജെന്ടെഴ്സ് നേരിട്ട പ്രശ്നങ്ങളില്‍ പ്രതികരിക്കുന്നതിനു ഫൈസല്‍ നേതൃത്വം നല്‍കി. ഇതുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ചെന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന സംഘത്തിലും ഫൈസല്‍ ഉണ്ടായിരുന്നു. മെട്രോ ട്രെയിന്‍ ഓടി ത്തുടങ്ങുമ്പോള്‍ ഫൈസലും കൂട്ടുകാരും ജീവനക്കാരായി യാത്രക്കാര്‍ക്കൊപ്പമുണ്ടാകും. അതിനുള്ള സര്‍ക്കാര്‍ പരിശീലനവുംകഴിഞ്ഞ് സാക്ഷ്യ പത്രവുമായി കഴിഞ്ഞ ദിവസമാണ് ഫൈസല്‍ നാട്ടിലെത്തിയത്.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/05/faisal-acitivities.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഫോട്ടോ : ക്ലോക്ക് വൈസ് – 1. നീതി നിഷേധത്തിനെതിരെ തൃശൂരില്‍ നടന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്, 2. രാജഗിരി ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും മെട്രോ റെയില്‍വേയിലേക്കുള്ള ട്രെയിനിംഗ് കഴിഞ്ഞ് സര്‍ട്ടിഫിക്കേറ്റ് സ്വീകരിക്കുന്നു. 3. മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ സുഹൃത്തുക്കള്‍കൊപ്പം. 4. പഠനത്തിന്‍റെ ഭാഗമായി ആസ്ട്രേലിയന്‍ വിദ്യാര്‍ഥി കാണാന്‍ എത്തിയപ്പോള്‍ 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Fish ad

Comments are closed.