ചാവക്കാട് തിരുവത്ര സ്വദേശി ടി എസ് ഷോജ പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ചുമതലയേറ്റു

ചാവക്കാട് : പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ചാവക്കാട് തിരുവത്ര സ്വദേശി ടി.എസ്. ഷോജ ചുമതലയേറ്റു. പി. സുനിജ തിരൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥലംമാറിപ്പോയ ഒഴിവിലാണ് തൃശ്ശൂർ മുല്ലശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ഷോജ ചുമതലയേറ്റത്.

ഏറെക്കാലം വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയായിരുന്നു. തുടന്ന് മലപ്പുറം കൈറ്റ് മാസ്റ്റർ ട്രൈനറായിരുന്നു. പ്രമോഷനിലൂടെ എറണാംകുളം മുളംതുരുത്തി ഗവ. ഹൈസ്‌കൂൾ പ്രഥമാധ്യാപികയായി. ഇവിടെനിന്നാണ് മുല്ലശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായത്.

Comments are closed.