mehandi new

വീണ്ടും കടലാമ ചത്തടിഞ്ഞു – ഈ സീസണില്‍ പന്ത്രണ്ടാമത്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ചാവക്കാട് തീരമേഖലയില്‍ വീണ്ടും കടലാമ ചത്തടിഞ്ഞു. ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമയാണ് എടക്കഴിയൂർ ബീച്ചിൽ ചത്തടിഞ്ഞത്.ഈ സീസണിൽ ചാവക്കാട് തീരത്ത് പന്ത്രണ്ട് കടലാമകൾ ചത്തടിഞ്ഞിട്ടുണ്ടെന്ന് സീതി സാഹിബ് സ്കൂളിലെ ടർട്ടിൽ ക്ലബ് അംഗങ്ങൾ പറഞ്ഞു. കണവപിടുത്തക്കാർ, മീൻപിടുത്തക്കാർ എന്നിവർ ഉപേക്ഷിക്കുന്ന വലകഷണങ്ങളിലും വലിയ വലകളിൽ കുടുങ്ങി മണിക്കൂറുകളോളം വെള്ളത്തിനടിയിൽ കിടക്കുന്നതും ഇവയുടെ മരണത്തിനു് കാരണമാകാറുണ്ടെന്ന് കടലാമ സംരക്ഷണ പ്രവർത്തകനായ എൻ.ജെ ജെയിംസ് പറഞ്ഞു.വലിയ വലകളിൽ കുടുങ്ങുന്ന കടലാമകളെ രക്ഷിക്കാൻ മത്സ്യ ബന്ധനകാർക്ക് പരീശീലനം നൽകുമെന്ന് ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകരായ സലിം ഐഫോക്കസ്, മുഹമ്മദ് സി.ടി, മുഹമ്മദ് റാഫിഎന്നിവർ അറിയിച്ചു.
കടല്‍ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് കടലാമകളാണ്. മീന്‍മുട്ട തിന്നുന്ന ജെല്ലിഫിഷ് (കടല്‍ചൊറി), മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുന്ന വിഷമത്സ്യങ്ങള്‍, കൂണുകള്‍ എന്നിവ ആമകള്‍ ഭക്ഷിക്കുന്നതിനാല്‍ അവയുടെ ക്രമാതീതമായ വര്‍ധന തടയാനും മത്സ്യസമ്പത്ത് നിലനിര്‍ത്താനും സാധിക്കും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare ad1

Comments are closed.