എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഇരട്ടകൾ – ചാവക്കാട് എം ആർ സ്കൂളിൽ 236പേർ വിജയകളായി

ചാവക്കാട് : എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഇരട്ടകൾ. ചാവക്കാട് എം ആർ ആർ എം സ്കൂൾ വിദ്യാർത്ഥികളായ ഷബാബ് ഹസൻ യുസഫും, ഷബാസ് ഹുസൻ യുസഫുമാണ് സമ്പൂർണ എ പ്ലസ് നേടിയ ഇരട്ടകൾ. ഒരേ ക്ലാസിൽ ഒരേ ബഞ്ചിൽ പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ച് പരീക്ഷാ ഫലം വന്നപ്പോൾ ഗ്രേഡിലും ഒന്നായി. ഇരുവരും സ്കൂളിലെ സ്റ്റുഡന്റസ്ക പോലീസ് കേഡറ്റുകളാണ്. പുന്ന ഏറച്ചം വീട്ടിൽ യൂസഫ്- ഷഹന ദമ്പതി കളുടെ മൂത്ത മക്കളാണ് ഈ ഇരട്ടകൾ.എം ആർ സ്കൂളിൽ പരീക്ഷ എഴുതിയ 256 പേരിൽ 236 പേര് വിജയിച്ചു. ഇരട്ടകൾ ഉൾപ്പെടെ 5 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 92% വിജയം . ഷബാബ് ഹസൻ യുസഫ്, ഷബാസ് ഹുസൻ യുസഫ് എന്നിവർക്ക് പുറമെ ആർ ആർ മുഹമ്മദ് ഷബീബ്, ടി എസ് ശ്രീനന്ദ, പി എസ് സൗരിഷ് രാജ് എന്നിവരാണ് സമ്പൂർണ എ പ്ലസ് നേട്ടം കൈവരിച്ച വിദ്യാർത്ഥികൾ.


Comments are closed.