mehandi banner desktop
Chavakkad online

നിർത്തിയിട്ട ലോറിക്ക് പുറകിൽ കാറിടിച്ച് അപകടം – ഒരാൾ മരിച്ചു മൂന്നു പേർക്ക് പരിക്ക്

Ft

വാടാനപ്പള്ളി : പൊക്കുളങ്ങര ദേശീയ പാതയിൽ നിർത്തിയിട്ട ടോറസ് ലോറിക്ക് പുറകിൽ കാറിടിച്ച് കാർ ഓടിച്ചിരുന്ന യുവാവ് മരിച്ചു. മൂന്നു പേർക്ക് പരിക്ക്. ഏങ്ങണ്ടിയൂർ സ്വദേശി ഊണുങ്ങൽ സുരേഷിൻ്റെ മകൻ അരുൺ (27) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന വാടാനപ്പള്ളി പാപ്പുണ്ണി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മണ്ണാംപുറത്ത് ഭവിൻ ബാബു ( 26 ), വാടാനപ്പള്ളി ബീച്ച് റോഡിൽ താമസിക്കുന്ന കാര്യാട്ട് രാജൻ്റെ മകൻ ശ്രീരാഗ് (27), ഇടശ്ശേരി പുളിയംതുരുത്ത് സ്വദേശി വാക്കാട്ട് ആശ്രീത് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃത്തല്ലൂർ സഹചാരി ആംബുലൻസ് പ്രവർത്തകർ തൃശൂർ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Jan oushadi

കാർ ഓടിച്ചിരുന്ന ഗുരുതരമായി പരിക്കേറ്റ അരുണിനെ വാടാനപ്പള്ളി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശൂർ അശ്വനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം.

Comments are closed.