തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു

പൂക്കോട് : കപ്പിയൂർ – പിള്ളക്കാട് മേഖലയിൽ തെരുവുനായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. കർണംകോട്ട് സുബ്രഹ്മണ്യൻ ഭാര്യ ശാന്തകുമാരി (70), കൂർക്കപറമ്പിൽ ബാബു മകൾ അനഘ (21) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. രണ്ടുപേരെയും ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

Comments are closed.