mehandi new

ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽമുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് മെയ്‌ 1 ന് ആരംഭിക്കും

fairy tale

ഗുരുവായൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ   വേനൽമുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് മെയ്‌ 1 ന് ആരംഭിക്കും.  ചേർന്നു നിൽക്കാം നമുക്കൊത്തുകൂടാം ഞങ്ങളും നിങ്ങളോടൊപ്പം വിനോദത്തിലൂടെ വിജ്ഞാനം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ക്യാമ്പ് വാർഡ്‌ കൗൺസിലർ നിഷി പുഷ്പരാജ് ഉദ്ഘാടനം ചെയ്യും. കെ ബി സുരേഷ് കേമ്പിനെ കുറിച്ച് വിശദീകരിക്കും. കേമ്പ് മെയ് 16ന് അവസാനിക്കും. 

ഭിന്നശേഷി വിദ്യാർത്ഥികളോപ്പം മറ്റു വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി നടത്തുന്ന ഈ ക്യാമ്പ് തിരിച്ചറിവിന്റേത് കൂടിയാണ്. പരിമിതികൾ സ്വപ്നങ്ങൾ കാണാൻ തടസ്സമല്ലെന്നും പരിമിതികൾ അല്ല കഴിവ് ആണ് പ്രധാനം എന്ന തിരിച്ചറിവ്. 

ചിത്ര രചന, ക്ലെയ് മോഡലിങ്, യോഗ, കൗൺസ്‌ലിംഗ്, മോട്ടിവേഷണൽ ട്രെയിനിങ്, കഥയരങ്, സ്മാർട്ട്‌ പാറെന്റിങ്, ലൈഫ് സ്കിൽ ട്രെയിനിങ്, വിനോദ യാത്ര തുടങ്ങി വിനോദവും വിജ്ഞാനവും പകരുന്ന നിരവധി ക്ലാസുകൾ പതിനഞ്ചു ദിവസത്തെ വേനൽ കുമിളിങ്ങൾ കേമ്പിൽ ഉണ്ടാകും. 

ഗുരുവായൂർ മ്യുറൽ പെയിന്റിംഗ് കോളേജ് പ്രിൻസിപ്പൽ കൃഷ്ണ കുമാർ, ക്ലീനിക്കൽ സൈക്കോളജിസ്റ്റ് മിനി കാക്കശ്ശേരി, ഡോ അമ്മിണി, യോഗ തെറാപിസ്റ്റ് സുജി കെ എസ്, ഡോ ഹനിനി എം രാജ്, റംഷാദ് സൈബർ മീഡിയ, ജഗദീഷ് ഒ ബി, രാമകൃഷ്ണൻ, വന്ദന, ഡോ രസിക, ഗഫൂർ നാലകത്ത്, ലത്തീഫ് മമ്മിയൂർ, അബ്ദുൽ അസീസ് പൂവത്തിക്കൽ, ഡോ കെ ബി സുരേഷ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിക്കും. 

രജിസ്ട്രേഷൻ ചെയ്യുന്നതിന് 9895 062 770, 9188 221 870എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

planet fashion

Comments are closed.