mehandi banner desktop
Chavakkad online

ഹർത്താൽ ദിനത്തിൽ കടയിലേയ്ക്ക് കല്ലെറിഞ്ഞ രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

Ft

ഗുരുവായൂർ : പോപ്പുലർ ഫ്രണ്ടിന്റെ ആഹ്വാന പ്രകാരം നടന്ന കേരള ഹർത്താൽ ദിനത്തിൽ കടയിലേയ്ക്ക് കല്ലെറിഞ്ഞ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്ന രണ്ട് പേരെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ആര്യഭട്ട കോളേജിന് സമീപം നാലകത്ത് പണിക്കവീട്ടിൽ ദിലീപ് (42), ചാവക്കാട് തിരുവത്ര പണിക്കവീട്ടിൽ അഹ്സം (പാച്ചു 19) എന്നിവരെയാണ് ഗുരുവായൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പി.കെ മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

Jan oushadi

ഹർത്താൽ ദിനത്തിൽ ഗുരുവായൂർ സ്റ്റേഷൻ പരിധിയായ മല്ലാട് തുറന്നു പ്രവർത്തിച്ച കടയിലേക്ക് കല്ലെറിഞ്ഞ കേസിലാണ് രണ്ടു പേരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Comments are closed.