mehandi new

ഉദയ സാഹിത്യപുരസ്‌കാരം 2023 ഹരിത സാവിത്രിക്കും, അജിജേഷ് പച്ചാട്ടിനും, വിമീഷ് മണിയൂരിനും

fairy tale

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ഈ വർഷത്തെ ഉദയ സാഹിത്യപുരസ്‌കാരം നോവൽ വിഭാഗത്തിൽ ഹരിത സാവിത്രിയുടെ “സിൻ”നും , ചെറുകഥ വിഭാഗത്തിൽ അജിജേഷ് പച്ചാട്ടിന്റെ “കൂവ”യും, കവിത വിഭാഗത്തിൽ വിമീഷ് മണിയൂരിന്റെ “യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു” എന്ന കൃതിക്കും ലഭിച്ചു. 200ൽ പരം എഴുത്തുകാരിൽ നിന്നാണ് കെ. എ. മോഹൻദാസ്, റഫീഖ് അഹമ്മദ്, മനോഹരൻ പേരകം എന്നിവരടങ്ങിയ അവാർഡ് നിർണ്ണയ സമിതി കൃതികൾ തെരഞ്ഞെടുത്തത്.

planet fashion

ആഗസ്ത് 31, വ്യാഴാഴ്ച 3 മണിക്ക് ഇരട്ടപ്പുഴയിൽ വെച്ച് നടക്കുന്ന വിപുലമായ ചടങ്ങിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും. എഴുത്തുകാരനും പ്രശസ്ത സിനിമ നടനുമായ വി. കെ. ശ്രീരാമനും കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദും പങ്കെടുക്കും. സാഹിത്യപുരസ്‌കാരത്തിന് തെരഞ്ഞെടുത്ത ഓരോ കൃതിക്കും 11,111 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരമായി നൽകുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

.

Macare health second

Comments are closed.