mehandi new

ചാവക്കാട് ചേറ്റുവ ദേശീയ പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യു ഡി എഫ് ഹൈവേ ഉപരോധിച്ചു

fairy tale

ഒരുമനയൂർ : ചാവക്കാട് ചേറ്റുവ  ദേശീയ പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച്  യുഡിഫ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഹൈവേ ഉപരോധ സമരം സംഘടിപ്പിച്ചു. യുഡിഎഫ് കണ്‍വീനര്‍ കെ ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് ഒരുമനയൂര്‍ ജുമാ മസ്ജിദിനു മുമ്പില്‍ ദേശീയപാത 66 ലാണ് റോഡ് തടഞ്ഞ് ഉപരോധിച്ചത്. തകര്‍ന്നു കിടക്കുന്ന റോഡ് ശാസ്ത്രീയമായി പൂര്‍ണമായും നവീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് യു ഡി എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഒരുമനയൂർ മണ്ഡലം കമ്മിറ്റി യു ഡി എഫ് ചെയര്‍മാന്‍ കെ. വി. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. 

planet fashion

ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. അഷിത, നസീര്‍ മൂപ്പില്‍, ഒരുമനയൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ലീന സജീവന്‍, ഡയറക്ടര്‍മാരായ നൂര്‍ജഹാന്‍, നൗഷാദ്, നഷ്‌റ മുഹമ്മദ്, റഷീദ് കാരയില്‍, ശ്യാം സുന്ദര്‍ എന്നിവര്‍ സംസാരിച്ചു. 

സലീം, എ വി ഹംസക്കുട്ടി, മുഹമ്മദ്, അഷറഫ് വലിയകത്ത്, ടി.വി. അഷറഫ്, അന്‍വര്‍, വി.പി.അലി, അശ്വിന്‍ ചാക്കോ, അബു, അലി, മുഹമ്മദ്, റൈഹാന്‍, റസിന്‍, അബു, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുസ്ലിം ലീഗ് ഒരു മനയൂര്‍ പഞ്ചായത്ത് സെക്രട്ടറി ആര്‍.എസ്. ഷക്കീര്‍ സ്വാഗതവും പി. പി. നിഷാദ് നന്ദിയും പറഞ്ഞു.

Comments are closed.