യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം സാദിഖലി വോട്ടഭ്യര്‍ത്തിച്ച് സൈക്കിളില്‍



ചാവക്കാട് : ഗുരുവായൂരിലെ ജനതയെ വഞ്ചിച്ച ഇടതു എം.എല്‍.എ.ക്കെതിരെയുള്ളജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി. എച്ച് റഷീദ് അഭിപ്രായപ്പെട്ടു. ഗുരുവായൂരിന്റെ സമഗ്രവികസന ലക്ഷ്യം സാക്ഷാല്‍കരിക്കാന്‍ യു.ഡി.എഫിനു മാത്രമേ സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി പി.എം.സാദിഖലിയുടെ നിയോജമണ്ഡലം സൈക്കിള്‍ പര്യടന യാത്ര ചേറ്റുവ ഏത്തായി സെന്ററില്‍ ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്ന സി എച്ച് റഷീദ്. യു.ഡി.എഫ് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ചെയര്‍മാന്‍ ഉണികൃഷ്ണന്‍ കാര്യാട്ട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാസെക്രട്ടറി സി. എ മുഹമ്മദ് റഷീദ് മുഖ്യ പ്രഭാഷണം നടത്തി കോണ്‍ഗ്രസ് ബ്ലോക് പ്രസിഡ്ന്റ് കെ രവികുമാര്‍, യു.ഡി.എഫ് നേതാക്കളായ കെ.എ ഹാറൂണ്‍ റഷീദ്, പി.കെ അബ്ദുല്‍ കരീം, എം.എ റഷീദ്, മനോജ് തച്ചപിള്ളി, ഇര്‍ഷാദ് കെ ചേറ്റുവ, ഫൈസല്‍ ചാലില്‍, എം.എച്ച് നൗഫല്‍, എ.എച്ച് ആബിദ് എന്നിവര്‍ പ്രസംഗിച്ചു. യു ഡി എഫ് യുവജന വിഭാഗം സൈക്കിള്‍ പ്രചരണ റാലിക്ക് നേതൃത്വം നല്‍കി. ഏത്തായില്‍ നിന്നും ആരംഭിച്ച തെക്കന്‍ മേഖല സൈക്കിള്‍ റാലി ഏങ്ങണ്ടിയൂര്‍, ഒരുമനയൂര്‍, കടപ്പുറം , ചാവക്കാട് നഗരത്തിലൂടെ ഗുരുവായൂരില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ സൈക്കിളില്‍ സാദിഖിനെ അനുഗമിച്ചു. വടക്കന്‍ മേഖല സൈക്കിള്‍ റാലി നാളെ പൂക്കോട് വടക്കേക്കാട് പുന്നയൂര്‍ പുന്നയൂര്‍കുളം ചാവക്കാട് നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലയില്‍ സഞ്ചരിക്കും.

Comments are closed.