9-ാം വാർഡ് യു ഡി എഫ് പിടിച്ചെടുത്തു – നാട്ടിക പഞ്ചായത്തിൽ ഭൂരിപക്ഷം നേടി യു ഡി എഫ്
തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് 115 വോട്ടിന് വിജയിച്ചു. യുഡിഎഫിലെ പി. വിനുവാണ് വിജയിച്ചത്. സിപിഎം അംഗം കെ.ബി. ഷൺമുഖൻ്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ആകെ പോൾ ചെയ്‌ത 1107 വോട്ടിൽ യുഡിഎഫ് 525, എൽഡിഎഫ് 410, ബിജെപി 172 എന്നിങ്ങനെയാണ് വോട്ടിംഗ് നില.
എൽഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തിൽ എൽഡിഎഫ് 6, യുഡിഎഫ് 5, എൻഡിഎ 3 എന്നിങ്ങനെയായിരുന്നു കക്ഷി നില. സി പി എം സിറ്റിംഗ് സീറ്റിൽ യു ഡി എഫ് സ്ഥാനാർഥി വിജയിച്ചതോടെ യു ഡി എഫ് ആറ് സീറ്റ് ലേക്ക് ഉയർന്നു. എൽ ഡി എഫ് അഞ്ച് സീറ്റായി ചുരുങ്ങി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൻ ഡി എ നിലപാട് നിർണായകമാവും.
Comments are closed.