ഗുരുവായൂർ മണ്ഡലം യു ഡി എഫ് തിരിച്ചുപിടിക്കും; പ്രവർത്തകർ ഉന്തും തള്ളും മാറ്റി നിർത്തണം

പുന്നയൂർകുളം: 42 വർഷമായി എൽ. ഡി. എഫ് ഭരിച്ചിരുന്ന പുന്നയൂർക്കുളം പഞ്ചായത്തു ഭരണം യു ഡി.എഫ്. പിടിച്ചെടുത്തത് പോലെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലം എൽ. ഡി. എഫിൽ നിന്ന് യു . ഡി. എഫ്. പിടിച്ചെടുക്കുമെന്നും, പ്രവർത്തകർ ഉന്തും തള്ളും മാറ്റി നിറുത്തി പ്രവർത്തി ക്കണമെന്നും കെ. മുരളീധരൻ. ലീഡർ കെ. കരുണാകരൻ സ്മാരകട്രസ്റ്റ് ഏർപ്പെടുത്തിയ കരുണാകരൻ സ്മാരക പുരസ്ക്കാര സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 25000/രൂപയും മെമെന്റോയും മടങ്ങുന്ന പുരസ്ക്കാരം തേറ മുൻസ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ്സ് നേതാവ് കെ. മുരളീധരനിൽ നിന്നും ഏറ്റു വാങ്ങി. ട്രസ്റ്റ് ചെയർ മാൻ പി. ഗോപാലൻ അധ്യക്ഷതവഹിച്ചു,

പാലിയേറ്റിവ് പ്രവർത്തകരായ സക്കറിയ കുന്നച്ചാംവീട്ടിൽ, സുനിൽ പീടിക പറമ്പിൽ, എന്നിവരെ കെ. പി. സി. സി, ജനറൽ സെക്രട്ടറി ഒ. അബ്ദു റഹ്മാൻ കുട്ടി ആദരിച്ചു.
ഡി. സി. സി സെക്രട്ടറി അഡ്വ. ടി. എസ്. അജിത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ. ഷിബു, പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ. ഹസ്സൻ, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച്. റഷീദ്, എന്നിവർ ആശംസ പ്രസംഗം നടത്തി. ഡി. സി. സി സെക്രട്ടറി എ. എം അലാവുദ്ധീൻ സ്വാഗതവും, ട്രസ്റ്റ് സെക്രട്ടറി എ. കെ. സതീഷ് കുമാർ നന്ദിയും പറഞ്ഞു.

Comments are closed.