മലബാർ മേഖലയിലെ ആദ്യകാല മുസ്‌ലിം വനിതാ ഡോക്ടർ ഉമ്മു നിര്യാതയായി

ചാവക്കാട്: മുതുവട്ടൂർ കോടതിപ്പടിക്ക് സമീപം താമസിക്കുന്ന ഡോക്ടർ സൈതലവിയുടെ ഭാര്യ ഡോക്ടർ പി ഉമ്മു ( 84 ) നിര്യാതയായി.

ഇന്ന് വൈകിട്ട് മണത്തല പള്ളി കബർസ്ഥാനിൽ കബറടക്കി.
നീണ്ട അറുപത് വർഷത്തോളമായി ചാവക്കാട് ടൗണിൽ ഡോക്ടറെന്ന നിലയിൽ സേവനമനുഷ്ഠിക്കുന്ന ഡോ.സൈയ്തലവിയുടെ ഭാര്യ ഡോ. ഉമ്മു അൻപതു വർഷം മുൻപ് ആതുര സേവനരംഗത്തു പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.
മധുര ഗവ: മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് കരസ്ഥമാക്കുമ്പോൾ മലബാർ മേഖലയിലെ ആദ്യകാല മുസ്ലീം വനിതാ ഡോക്ടർമാരിൽ ഒരാളായിരുന്നു ഉമ്മു.
മക്കൾ : ഡോ. ജവഹർ, ഡോ. ഫൈസർ (സൈക്കാട്രിസ്റ്റ്, രാജാ ഹോസ്പിറ്റൽ ).
ഡോ. റബിൻ ഫൈസർ, ഡോ. ഷേഹ ഫൈസർ എന്നിവർ പേരമക്കളാണ്.

Comments are closed.