mehandi new

സൗഹാർദ പേരകത്തിന്റെ ആഭിമുഖ്യത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു

fairy tale

ഗുരുവായൂർ : സൗഹാർദ പേരകത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭയിലെ 39, 40 വാർഡുകളിലെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് പുറമെ ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ നിമ്മി സ്റ്റോയ്, സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ നിമ്മി. എം. വി എന്നിവരെയും തായ്കൊണ്ടോ സംസ്ഥാന തല ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഫഹീം റംസാൻ, വെള്ളി മെഡൽ നേടിയ റിഷോൺ സോളമൻ, വെങ്കല മെഡൽ നേടിയ ഫ്രാങ്ക്‌ളിൻ സേവ്യർ, ജില്ലാ തല  അമ്പെയ്ത്ത് മത്സരത്തിൽ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾക്ക് അർഹരായ ജിൽന ജോഷി, ജയ്ന ജോഷി എന്നിവരേയും ആദരിച്ചു.  ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

ചാവക്കാട് എക്സൈസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ സി അനന്തൻ ലഹരി വിരുദ്ധതയെക്കുറിച്ചും ശിക്ഷാ നടപടികളെ  കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി. സൗഹാർദ പേരകം പ്രസിഡൻറ് സി. ആർ ലാസർ കുട്ടി അധ്യക്ഷത വഹിച്ചു.  സെക്രട്ടറി സാബു ചൊവ്വല്ലൂർ,  കൺവീനർ ഫൈസൽ പേരകം എന്നിവർ സംസാരിച്ചു. ട്രഷറർ ജോസ് സി.എ, ചന്ദ്രൻ പി.എ, സേവ്യർ സി.പി, ഉദയൻപേരകം, ആന്റോ തോമസ്, ജെയിംസ് സി.വി, വേണു പി.ജി, ഫിറോസ് അലി പി. വി തുടങ്ങിയവർ നേതൃത്വം നൽകി.

Royal footwear

Comments are closed.