mehandi new

ബിജെപിയുടെ വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല – എസ് ഡി പി ഐ ജില്ലാ സമ്മേളനം തിങ്കളാഴ്ച ചാവക്കാട്

fairy tale

planet fashion

ചാവക്കാട് : ബി.ജെ.പി.യുടെ വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല “എന്നീ മുദ്രാവാക്യങ്ങളു യർത്തി എസ്.ഡി.പി.ഐ തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 30ന് ചാവക്കാട് പൊതുസമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മെയ്‌ 30 തിങ്കളാഴ്ച വൈകിട്ട് 4. 30ന് മണത്തല പള്ളി പരിസരത്തു നിന്നും റാലി ആരംഭിക്കും. തുടർന്ന് മുനിസിപ്പൽ ചത്വരത്തിൽ നടക്കുന്ന പൊതുസമ്മേളനം പാർട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ ജില്ല പ്രസിഡന്റ് എം.ഫാറൂഖ് അധ്യക്ഷത വഹിക്കും. പോപുലർ ഫ്രന്റ് ഓഫ് ഇന്ത്യ എറണാകുളം സോണൽ പ്രസിഡന്റ് കെ.കെ.ഹുസൈർ, എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് വടക്കൂട്ട്, എസ്ഡിപിഐ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കെ.വി. നാസർ എന്നിവർ സംസാരിക്കും.

എസ്ഡിപിഐ പ്രവർത്തകരായ എം ഫാറൂക്ക്, അഷ്റഫ് വടക്കൂട്ട്, കെ. എ. നാസർ, മുഹമ്മദ് ഷാമിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Ma care dec ad

Comments are closed.