mehandi new

ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം കമ്മിറ്റി വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു

fairy tale

ഗുരുവായൂർ : ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന കൺവൻഷൻ  ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ലോകസഭ സ്ഥാനാർത്ഥി കെ. മുരളീധരൻ്റെ വിജയം സുനിശ്ചിതമാക്കുന്നതിനായി  മഹിളാ കോൺഗ്രസ്സ് പ്രവർത്തകർ സജീവമായി രംഗത്തുണ്ടാകും. മണ്ഡലം പ്രസിഡൻ്റ് പ്രിയാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

planet fashion

 വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.  ഒ. എസ്. നഫീസ മുഖ്യാതിഥിയായി.  ബ്ലോക്ക് പ്രസിഡൻ്റ് രേണുകാ ശങ്കർ, നേതാക്കളായ ബീന രവിശങ്കർ, ബിന്ദു നാരായണൻ, ബേബി ഫ്രാൻസിസ്, മിസ്‌രിയാ മുസ്താഖലി, ഹിമാ മനോജ്, പ്രമീളാ ശിവശങ്കരൻ, സുഷബാബു, ഷൈലജാ ദേവൻ, രാജലക്ഷ്മി, നവ്യ നവനീത്, ടി രജിത,  കോൺഗ്രസ്സ് നേതാക്കളായ അഡ്വ. ടി എസ് അജിത്ത്, അരവിന്ദൻ പല്ലത്ത്, ഒ കെ ആർ മണികണ്ഠൻ, കെ പി ഉദയൻ, കെ പി എ റഷീദ്, സി എസ് സൂരജ്, പ്രതീഷ് ഒടാട്ട്, ആർ വി ജലീൽ  എന്നിവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.