mehandi new

വിഭജന രാഷ്ട്രീയത്തിനെതിരെ യുവതയുടെ ഐക്യം – എ ഐ വൈ എഫ് ഐക്യദീപം തെളിയിച്ചു

fairy tale

അണ്ടത്തോട് : വിഭജന രാഷ്ട്രീയത്തിനെതിരെ യുവതയുടെ ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എ ഐ വൈ എഫ് പുന്നയൂർക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യ ദീപം തെളിയിച്ചു.
രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് വേണ്ടി അണ്ടത്തോട് യൂണിറ്റ് കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിഭജന രാഷ്രട്രീയത്തിനെതിരെ, യുവജനങ്ങൾ പ്രതിജ്ഞ ചൊല്ലി.

എ ഐ വൈ എഫ് പുന്നയൂർക്കുളം മേഖല പ്രസിഡൻ്റ് സുഹൈബ് ചിന്നാലി അധ്യക്ഷത വഹിച്ചു. സി പി ഐ പുന്നയൂർക്കുളം എൽ.സി സെക്രട്ടറി പി.ടി പ്രവീൺ പ്രസാദ് ഉദ്ഘാടനം ചെയ്തു. സി പി ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗം ഭാസ്ക്കരൻ, എൻ എഫ് ഐ ഡബ്ല്യൂ ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗം ശോഭപ്രേമൻ, ബ്രാഞ്ച് സെക്രട്ടറി മോഹനൻ, അബ്ദുറഹ്മാൻ, വാസു, സലീം തുടങ്ങിയവർ സംസാരിച്ചു.
എ ഐ വൈ എഫ് മേഖല സെക്രട്ടറി ജിബി ജോസ് മുട്ടത്ത് സ്വാഗതവും ജോയിൻ സെക്രട്ടറി അഷ്റഫ് ഹംസ നന്ദിയും പറഞ്ഞു.

planet fashion

Comments are closed.