mehandi new

ഉത്സവം – ഗുരുവായൂരിൽ മദ്യനിരോധനം ഏർപ്പെടുത്തി

fairy tale

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് മദ്യനിരോധനം ഏർപ്പെടുത്തി. ഉത്സവം സുഗമമായി നടത്തുന്നതിനും സ്ഥലത്തെ ക്രമസമാധാനം പാലിക്കുന്നതിനുമായി മാർച്ച് 11, 12 തിയ്യതികളിൽ ക്ഷേത്ര പരിസരത്ത് മദ്യനിരോധനം ഏർപ്പെടുത്തി കലക്ടർ ഹരിത വി കുമാർ ഉത്തരവിറക്കി.

planet fashion

മാർച്ച് 11ന് രാത്രി 11 മുതൽ മാർച്ച് 12ന് രാത്രി 11 മണി വരെ ഗുരുവായൂർ ക്ഷേത്രപരിസരത്തെ എല്ലാ മദ്യശാലകളും പൂർണ്ണമായും അടച്ചിടണം. എല്ലാ തരത്തിലുമുളള മദ്യവും ലഹരിവസ്തുക്കളും കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും വിൽപന നടത്തുന്നതും താൽക്കാലികമായി നിരോധിച്ചു.

Jan oushadi muthuvatur

Comments are closed.