Header

കേന്ദ്ര – സംസ്ഥാന ബജറ്റുകൾക്കെതിരെ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധ സംഗമം

ചാവക്കാട് : സാമൂഹിക നീതി അട്ടിമറിക്കുന്ന ജീവിത ദുരിതം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ബജറ്റുകൾക്കെതിരെ വെൽഫെയർ പാർട്ടി ഗുരൂവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബസ്സ്റ്റാൻഡ് പരിസരത്ത്‌ നടന്ന പരിപാടി
ജില്ലാ ജനറൽ സെക്രട്ടറി കെ. എസ് നിസാർ ഉദ്ഘാടനം ചെയ്തു.

സി. പി. എം. ഇപ്പോൾ നടത്തികൊണ്ടിരിക്കുന്ന ജാഥ കേന്ദ്ര സർക്കാരിനെതിരെയാണെന്നാണ് പറയുന്നതെങ്കിലും യഥാർത്ഥത്തിൽ നാട്ടിലെ ജനങ്ങളെ വംശീയമായി വിഭജിക്കുന്ന ധ്രുവീകരണ യാത്രയാണത്. ഗ്യാസിന്റെ വില വർധപ്പിച്ചതിൽ പ്രതിഷേധ ജാഥ നടത്തിയ സി. പി. എം കേരള സർക്കാർ ഇന്ദന സെസ്സ് കൂട്ടിയതിൽ എന്ത് ന്യായമാണ് പറയാനുള്ളതെന്നും അഡ്വ കെ. എസ്. നിസാർ ചോദിച്ചു.

മണ്ഡലം പ്രസിഡന്റ് സി .ആർ ഹനീഫ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫൈസൽ ഉസ്മാൻ സ്വാഗതം ആശംസിച്ചു. ജില്ലാ കമ്മിറ്റി അംഗം വി. എം ഹുസൈൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ഒ കെ റഹിം എന്നിവർ സംസാരിച്ചു.
റഖീബ് തറയിൽ, കെ. വി. ഇല്ല്യാസ്, അരവിന്ദൻ. വി എൻ, താഹിർ. ടി. കെ. സാദിഖ് തറയിൽ, ഷിഹാബ്. കെ.വി, അസ്‌ലം കൊച്ചന്നൂർ, മൊയ്‌ദീൻകുഞ്ഞി, ലത്തീഫ് ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി.

Comments are closed.