mehandi new

കൈക്കൂലി – ഡോക്ടർമാരെ റിമാൻഡ് ചെയ്തു

fairy tale

ചാവക്കാട്: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ ഈ മാസം 16 വരെ തൃശ്ശൂർ വിജിലൻസ് കോടതി റിമാന്റ് ചെയ്തു.
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രദീപ് വി കോശി, അനസ്തേഷ്യോളജിസ്റ്റ് ഡോ. വീണാ വർഗീസ് എന്നിവരാണ് റിമാന്റിലായത്.
ബുധനാഴ്ച ഉച്ചതിരിഞ്ഞു നാലുമണിയോടെയാണ് ഇരുവരേയും വിജിലൻസ് ഡി. വൈ. എസ്. പി സി. ജി ജിംപോളിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

Mss conference ad poster

പാവറട്ടി പൂവ്വത്തൂർ സ്വദേശി ആഷിക്കിന്റെ ഭാര്യയുടെ ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയ നടത്തുന്നതിനാണ് ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടത്. പ്രദീപ് കോശി മൂവ്വായിരം രൂപയും വീണ വര്‍ഗീസ് രണ്ടായിരം രൂപയുമാണ് ആവശ്യപ്പെട്ടത്. തുടർന്ന് ആഷിക് വിജിലൻസിനെ ബന്ധപ്പെടുകയായിരുന്നു.
വിജിലൻസ് സംഘം നൽകിയ പണം ആഷിക്ക് ഡോക്ടർമാർക്ക് കൈമാറുകയായിരുന്നു. പിന്നാലെ എത്തിയ വിജിലൻസ് സംഘം ഇരുവരുടെയും സ്വകാര്യ കൺസൽടിൻഗ് കേന്ദ്രത്തിൽ പരിശോധന നടത്തുകയും കയ്യോടെ പിടികൂടുകയുമായിരുന്നു.

planet fashion

Comments are closed.