വാടാനപ്പള്ളി വെൽഫെയർ അബുദാബി (വേവ്) ഇഫ്താർ സംഗമം നടത്തി

അബുദാബി: വാടാനപ്പള്ളി വെൽഫെയർ അബുദാബി (വേവ്) സംഘടിപ്പിച്ച ഇഫ്താർ സംഗമം അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.സി.സി.)യിൽ വെച്ച് നടന്നു. വാടാനപ്പള്ളിയിൽ നിന്നുള്ള 200-ൽ അധികം പേർ ഇഫ്താർ മീറ്റിൽ പങ്കെടുത്തു.

45 വർഷങ്ങൾക്ക് മുമ്പ് പരേതനായ എം.എം. ദാവൂദ് ഹാജിയും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച വേവ്, അല്‍ നൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി ലയിച്ച് യു.എ.ഇയിലെ പ്രതിനിധി സംഘടനയായി പ്രവർത്തിച്ചുവരികയാണ്.
ജാതി-മത ഭേദമന്യേ വാടാനപ്പള്ളി പ്രദേശവാസികളുടെ സമഗ്ര ക്ഷേമത്തിനായി വേവിന്റെ നേതൃത്വത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഇതിനകം തന്നെ വിജയകരമായി നടപ്പിലാക്കി വരുന്നു. പാർപ്പിട സൗകര്യമില്ലാത്ത കുടുംബങ്ങൾക്ക് വീട് നിർമ്മാണ സഹായം, നിർധനരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം, വിധവകൾക്ക് സാമ്പത്തിക പിന്തുണ, ചികിത്സാ സഹായം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ വേവ് കൈത്താങ്ങായി നിൽക്കുന്നു. സമൂഹത്തിലെ ഏറ്റവും പിന്നാക്കവിഭാഗങ്ങൾക്കും പ്രതീക്ഷയുടെ വെളിച്ചമായി മാറുകയാണ് ഈ സംഘടന. എം.ഡി. നൗഷാദ്, അജ്മൽ റഹ്മത്തുള്ളാ, റസാഖ് വാടാനപ്പള്ളി, എം.എ അമീൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.