അറബിക് സാഹിത്യോത്സവത്തിൽ വടക്കേകാട് ഐ സി എ ഇംഗ്ലീഷ് സ്കൂളിന് കിരീടം

ഗുരുവായൂർ : ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിൽ നവംബർ 18, 19, 20, 21 തിയതികളിലായി നടന്നുവരുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവം വിഭാഗത്തിൽ വടക്കേകാട് ഐ സി എ ഇംഗ്ലീഷ് സ്‌കൂളിന് ഓവറോൾ കിരീടം. 190 പോയിന്റ് നേടി ഐ സി എ ഒന്നാം സ്ഥാനം ഉറപ്പിച്ചപ്പോൾ 183 പോയിന്റോടെ രണ്ടാം സ്ഥാനത്ത് തിരുവളയന്നൂർ ഹയർസെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒരുപോയിന്റ് വ്യത്യാസത്തിൽ 182 പോയിന്റോടെ തൊഴിയൂർ റഹ്മത്ത് സ്കൂൾ മൂന്നാം സ്ഥാനത്തെത്തി.

Comments are closed.