mehandi new

വൈശാഖ പുണ്യമാസാചരണം നാളെ സമാപിക്കും

fairy tale

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ വൈശാഖ പുണ്യമാസാചരണം നാളെ സമാപിക്കും. മേടമാസത്തിലെ പ്രഥമ മുതല്‍ ഇടവമാസത്തിലെ അമാവാസിവരെയാണ് വൈശാഖപുണ്യമാസമായി ആചരിക്കുന്നത്. ക്ഷേത്രദര്‍ശനത്തിനും ദാനദര്‍മ്മങ്ങള്‍ക്കും വിശേഷപ്പെട്ട മാസമായാണ് വൈശാഖത്തെ കണക്കാക്കുന്നത്. നാല് ഭാഗവത സപ്താഹങ്ങളാണ് ഇക്കാലയളവില്‍ ക്ഷേത്രത്തില്‍ പതിവുള്ളത്. സപ്താഹത്തിനും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ ഭക്തി പ്രഭാഷണത്തിനും നാളെ സമാപനമാവും. ബലരാമജയന്തിയായ അക്ഷയ ത്രിതീയ, ശ്രീശങ്കരജയന്തി, ബുദ്ധപൂര്‍ണ്ണിമ തുടങ്ങിയ വിശേഷദിവസങ്ങള്‍ വൈശാഖത്തിലാണ് ആഘോഷിക്കുന്നത്. ഇത്തവണ അക്ഷയത്രിതീയ ദിവസം 40 ലക്ഷം രൂപയുടെ സ്വര്‍ണ്ണലോക്കറ്റാണ് ഭക്തര്‍ പൂജിച്ച് വാങ്ങിയത്. ക്ഷേത്രത്തില്‍ ഏറ്റവും ഭക്തരെത്തുന്ന കാലഘട്ടം കൂടിയാണിത്.

Jan oushadi muthuvatur

Comments are closed.