
ചാവക്കാട് : പുന്ന ജി എം എൽ പി സ്കൂളിലെ വർണ്ണക്കൂടാരത്തിൻ്റെയും ബോയ് സ് ടോയ്ലെറ്റിൻ്റെയും ഉദ്ഘാടനം ഗുരുവായൂർ നിയോജക മണ്ഡലം എം.എൽ. എ എൻ.കെ അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപെഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

കുട്ടികൾക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്ക് അനുസരിച്ചും കളികളിൽ ഏർപ്പെടാൻ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ പ്രവർത്തന ഇടമാണ് വർണ്ണ കൂടാരം. സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ പ്രി പ്രൈമറി സ്‌കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണിത്.
ഹെഡ്മിസ്ട്രസ് പി ജെ ഷീജ സ്വാഗതം ആശംസിച്ചു. വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ പ്രസന്ന രണദിവെ ഉപഹാരസമർപണം നിർവഹിച്ചു. ചാവക്കാട് ബി പി സി സംഗീത എം ടി പദ്ധതി വിശദീകരണം നടത്തി.
വാർഡ് കൗൺസിലർ ആർ എം ഉമ്മർ, സ്റ്റാഫ് സെക്രട്ടറി കെ എസ് ഗ്ലാഡി, ബി ആർ സി ട്രെയ്നർ കെ എസ് അജിത, പി ടി എ, ഒ എസ് എ, എസ് എസ് ജി പ്രതിനിധികൾ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രീപ്രൈമറി അധ്യാപിക സിജി ജോസ് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

Comments are closed.