mehandi banner desktop
Chavakkad online

ഉദയ വായനശാലയുടെ നേതൃത്വത്തിൽ വർണ്ണക്കൂടാരം സംഘടിപ്പിച്ചു

Ft
Jan oushadi

ബ്ലാങ്ങാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ വർണ്ണക്കൂടാരം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം. എസ്. പ്രകാശൻ വർണ്ണകൂടാരം ബാലവേദി സംഗമം ഉദ്ഘാടനം ചെയ്തു. വായനപക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികളെ വായന ലോകത്തേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വായനശാല പ്രസിഡന്റ്‌ നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷതവഹിച്ചു.

പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഗിരീശൻ മാസ്റ്ററും, മീര ടീച്ചറും കുട്ടികൾക്കായി ക്ലാസ്സ് എടുത്തു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ പ്രസന്ന ചന്ദ്രൻ, ബോസ് വളൂരകായിൽ, മണികണ്ഠൻ ഇരട്ടപ്പുഴ, നാറ്റോസ് രവി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി വലീദ് തെരുവത്ത് സ്വാഗതവും ബാലവേദി സെക്രട്ടറി ഗണശ്യാം നന്ദിയും പറഞ്ഞു.

Comments are closed.