വട്ടേക്കാട് പികെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യുപി സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി

വട്ടേക്കാട് : പികെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യുപി സ്കൂൾ പ്രവേശനോത്സവം കടപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ അലി ഉദ്ഘാടനം ചെയ്തു. മാനേജർ എം എ ഷാഹു ഹാജി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജൂലി സ്വാഗതം പറഞ്ഞു. പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് അറക്കൽ ഹംസ ആശംസകൾ അർപ്പിച്ചു. ഷിഫാസ് മുഹമ്മദാലി, ആർ ഒ ബക്കർ, ഏഴാം വാർഡ് മെമ്പർ മഞ്ഞിൽ ഗഫൂർ, പി ടി എ പ്രസിഡണ്ട് ചിന്നു ബക്കർ, ആർ പി മൊയ്തുട്ടി, ബക്കർ, ഷോർണൂർ മുഹമ്മദലി, കുറുപ്പത്ത് കാദർ, സർഫു ചെലുട്ടുങ്ങൽ, മുഹമ്മദാലി, സ്കൂൾ അസിസ്റ്റൻറ് മാനേജർ സുൽഫിക്കർ, ഒ എസ് ഒ വനിതാ വിങ്ങിൽ നിന്നുള്ള സഹോദരിമാർ, അധ്യാപിക അധ്യാപകന്മാർ, രക്ഷിതാക്കൾ എന്നിവർ ആശംസകൾ അർപ്പിച്ചു. അദ്ധ്യാപകൻ ഫെറിൻ ജേക്കബ് നന്ദി പറഞ്ഞു.

Comments are closed.