വട്ടേക്കാട് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിലേക്ക് – ഒ എസ് എ രൂപീകരിച്ചു

വട്ടേക്കാട് : ശതാബ്ദി ആഘോഷത്തിലേക്ക് പ്രവേശിക്കുന്ന വട്ടേക്കാട് പി കെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യുപി സ്കൂൾ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ രൂപീകരിച്ചു (OSA). വട്ടേക്കാട് സ്കൂളിൽ ചേർന്ന യോഗത്തിൽ മാനേജർ എം എ ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ജൂലി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് അബ്ദുൽ അസീസ്, ഹംസ അറയ്ക്കൽ, ആർ.ഒ. ബക്കർ, വി. പി മൻസൂർ അലി, ഷിഫാസ് മുഹമ്മദലി എന്നിവർ ആശംസകൾ നേർന്നു.

വി പി മൻസൂർ അലി (ചെയർമാൻ), ഹംസ അറയ്ക്കൽ (കൺവീനർ), ആർ ഒ ബക്കർ (ട്രഷറർ), ഷീബ വി കെ ( വൈസ് ചെയർമാൻ), മർവ ജാഫർ.( ജോയിന്റ് കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി സുബ്രഹ്മണ്യൻ സി വി, ആർ ഒ അഷറഫ്, എ വി അബ്ദുൽ ഗഫൂർ, വി കെ മുഹമ്മദാലി, ജാസ്മിൻ ഇസ്മായിൽ, സക്കീന അറയ്ക്കൽ എന്നിവരെയും ഒ എസ് എ കോഡിനേറ്ററായി ഫെറിൻ മാസ്റ്ററേയും തിരഞ്ഞെടുത്തു. കൺവീനർ ഹംസ അറക്കൽ നന്ദി പറഞ്ഞു.

Comments are closed.