
ചാവക്കാട് : കോവിഡിൻ്റെ രണ്ടാം തരംഗം തീവ്രമായ സാഹചര്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രി അടിയന്തിരമായി വെൻറിലേറ്റർ പ്രവർത്തനം തുടക്കം കുറിച്ചു.

സർക്കാർ അനുവദിച്ച ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് വെൻറിലേറ്ററുകളും ഒരു സിപാപ്പ് സംവിധാനവും പ്രവർത്തിക്കാൻ ആവശ്യമായ ജനറേറ്റർ ഒരുമനയൂർ മുർഷിദുൽ അനാം മദ്രസ്സ സംഭാവന ചെയ്തു.
അടിയന്തിരമായി ജനറേറ്റർ ആവശ്യപ്പെട്ടുള്ള ചാവക്കാട് നഗരസഭാ ചെയർപേഴ്സൻ്റ അഭ്യർത്ഥന മദ്രസ ഭാരവാഹികൾ ഏറ്റെടുക്കുകയായിരിന്നു. 125000 രൂപ വിലവരുന്ന ആധുനീക സൗകര്യങ്ങളുള്ള ഹോണ്ടയുടെ 3 കെ വി ജനറേറ്ററാണ് നൽകിയത്.
ഗുരുവായൂർ നിയുക്ത എം.എൽ.എ എൻ.കെ. അക്ബറിന് മദ്രസ്സ പ്രസിഡൻ്റ് പി.എം.മുജീബ്, സെക്രട്ടറി ടി.എം. താഹ എന്നിവർ ചേർന്ന് ജനറേറ്റർ കൈമാറി.
നഗരസഭാ വൈസ് ചെയർമാൻ കെ.കെ.മുബാറക്ക്, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബുഷറ ലത്തീഫ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ പി.കെ ശ്രീജ, കൗൺസിലർ പ്രസന്ന, മുൻ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്.സലാം, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ അജയ്, മുർഷിദുൽ അനാം മദ്രസ്സ ജോയൻറ് സെക്രട്ടറിമാരായ ഫിറോസ്, ഹംസക്കുട്ടി എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.