നാളെ ജില്ലയിലെ സ്‌കൂളുകളിൽ വിക്ടറി ഡേ ആഘോഷിക്കും – സ്വർണ്ണകപ്പുമായി തൃശൂരിൽ ഘോഷയാത്ര
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
തൃശൂർ : സ്വർണ്ണകപ്പുമായി വരുന്ന തൃശൂർ ടീമിനെ ഒൻപതു മണിക്ക് കൊരട്ടിയിൽ സ്വീകരിക്കും 9.45 ന് ചാലക്കുടി, 10.30ന് പുതുക്കാട് 11 ന് ഒല്ലൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരിച്ച് 11.30 ന് മോഡൽ ഗേൾസ് കേന്ദ്രീകരിച്ച് ഘോഷയാത്രയായി തൃശൂർ ടൗൺ ഹാളിലേക്ക് ആനയിക്കും. തുടർന്ന് ടൗൺ ഹാളിൽ സ്വീകരണ സമ്മേളനം ചേരും. സ്വീകരണ കേന്ദ്രങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവർ പങ്കെടുക്കും. നാളെ തൃശൂർ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും വിജയദിനമായി ആചരിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ അജിതകുമാരി അറിയിച്ചു.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
25 വർഷത്തിനുശേഷം കലോത്സവ കിരീടം നേടിയതിന്റെ സന്തോഷസൂചകമായി നാളെ എല്ലാ സ്കൂളുകളിലും വിക്ടറി ഡേ ആചരിക്കേണ്ടതണെന്നും സ്പെഷ്യൽ അസംബ്ലി കൂടി അധ്യാപകരുടെ നേതൃത്വത്തിൽ ചെറിയ ജയാഘോഷം സംഘടിപ്പിക്കേണ്ടതാണെന്നും നിർദേശം നൽകിയതായി ചാവക്കാട് എ ഇ ഒ ജയശ്രീ അറിയിച്ചു. വർണ്ണ റിബൺ വീശിയൂം പ്ലക്കാടുകൾ പിടിചും ദീപം ജ്വലിപ്പിച്ചും നാളെ സ്‌കൂളുകളിൽ സന്തോഷം പ്രകടിപ്പിക്കും.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.