കെട്ടിടനിർമ്മാണം – മണത്തല സ്കൂളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം

ചാവക്കാട് : മണത്തല സ്കൂളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് 2017 നിർമാണം തുടങി പാതിവഴിയിൽ ഉപേക്ഷിച്ച കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇന്നലെയായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് വിഭാഗത്തിൽ നിന്നും രണ്ടു ഉദ്യോഗസ്ഥർ സ്കൂളിൽ എത്തിയത്. കഴിഞ്ഞ ദിവസം ചാവക്കാട്ഓൺലൈൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വിഷയം വാർത്തയായിരുന്നു. യു ഡി എഫ് കോൺസിലർ മാർ റീത് വെച്ച് സമരവും ചെയ്‌തിരുന്നു. ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിന്റെ ബൂത്ത് സംബന്ധമായ വിവരശേഖരണവും നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

കെ വി അബ്ദുൽ ഖാദർ എം എൽ എ യുടെ കാലത്ത് കിഫ്‌ബി യിൽ നിന്നും അഞ്ചു കോടി രൂപ ഉപയോഗിച്ച് 2017 നിർമാണം തുടങ്ങിയ കെട്ടിടം ഏഴു വർഷമായിട്ടും പണി പൂർത്തീകരിച്ചില്ല. സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയും അതിനനുസരിച്ച് ഭൗതിക സാഹചര്യങ്ങളിൽ വികസനം ഉണ്ടായില്ല. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ക്ലാസുകളിൽ നൂറോളം കുട്ടികൾ ഇരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Comments are closed.