മദ്യ മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു

ചാവക്കാട്: മദ്യ മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രത സമിതിക്ക് രൂപം നൽകി. യുവ തലമുറയെ നേർവഴിക്ക് നയിക്കാൻ ജാതിമത രാഷ്ട്രീയ ഭേദമന്യേ രൂപീകരിച്ച സമിതി ചാവക്കാടിന്റെ പടിഞ്ഞാറൻ പ്രദേശം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുക. വിദ്യാര്‍ഥികളെയും യുവാക്കളെയും ലഹരിക്കടിമയാക്കാനുള്ള കഞ്ചാവ് മാഫിയയുടെ ശ്രമങ്ങളെ സമിതി പ്രതിരോധിക്കും. .
ചാവക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ രമേശ് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ജമാലുദ്ധീൻ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം കെകെ മുബാറക്, സിപിഐഎം ലോക്കൽ സെക്രട്ടറി കെഎം അലി, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി എംജെ കിരൺ, യൂത്ത്കോൺഗ്രസ് മണഡലം സെക്രട്ടറി സഫർഖാൻ, നഗരസഭ കൗൺസിലർമാരായ കെ എച്ച് സലാം, എഎ മഹേന്ദ്രൻ, പിഎം നാസർ, ടിഎ ഹാരിസ്, വിശ്വംഭരൻ, മജ്ഞുകൃഷ്ണൻ, മജ്ഞുള ജയൻ, മഹിളാ അസോസിയേഷൻ ചാവക്കാട് വെസ്റ്റ് സെക്രട്ടറി പ്രിയ മനോഹരൻ, പ്രസിഡണ്ട് ഹെനമോഹനൻ, സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാരായ പിഎ സെയ്തുമുഹമ്മദ്, ടി എം ഹനീഫ, പികെ രാധാകൃഷ്ണൻ, പിപി രണദിവെ, കെ രാജൻ, എംഎ ബഷീർ, എസ്എഫ്ഐ ഏരിയ സെക്രട്ടറി ഹസ്സൻമുബാറക് തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.