വയലിൻ വിസ്മയം ഗംഗ ഇന്ന് എടക്കഴിയൂർ പഞ്ചവടിയിൽ

എടക്കഴിയൂർ : വേദികളിലും സാമൂഹ്യ മാധ്യമങ്ങളിലും അതിശയിപ്പിക്കുന്ന പ്രകടനങ്ങളുമായി നിറഞ്ഞു നിൽക്കുന്ന വയലിൻ വിസ്മയം ഗംഗ ഇന്ന് പഞ്ചവടിയിൽ. പഞ്ചവടി ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിലെ ആറാട്ടത്സവത്തിന്റെ ഭാഗമായി അരങ്ങേറുന്ന കലാ പരിപാടികൾക്ക് തുടക്കം കുറിച്ചാണ് പന്ത്രണ്ടുകാരി ഗംഗയുടെ വയലിൻ ഫ്യൂഷൻ അരങ്ങേറുന്നത്.

ഏഴു ദിവസം നീണ്ടു നിൽക്കുന്ന ആറാട്ടുത്സവത്തിന് ഇന്ന് വൈകുന്നേരം ആറുമണിക്ക് തൃക്കൊടിയേറ്റ് നടക്കും. ഇന്ന് മുതൽ ഏഴു ദിവസം ക്ഷേത്രാങ്കണത്തിൽ അരങ്ങേറുന്ന കലാപരിപാടികൾക്ക് തുടക്കം കുറിച്ച് ഗംഗ വയലിനിൽ നാദബ്രഹ്മം തീർക്കും. വെളിയംകോട് സ്വദേശി ശശിധരന്റെയും ഗുരുവായൂർ സ്വദേശി കൃഷ്ണവേണിയുടെയും മകളാണ് ഗംഗ. അയിരൂർ എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.

Comments are closed.