പാലയൂരിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ വീടുകൾ വി എം സുധീരൻ സന്ദർശിച്ചു


ചാവക്കാട് : കഴിഞ്ഞ ദിവസം തെക്കൻ പാലയൂരിൽ പുഴയിൽ മുങ്ങി മരിച്ച വരുൺ, സൂര്യ, മുഹ്‌സിൻ എന്നീ വിദ്യാർത്ഥികളുടെ വീടുകൾ മുൻ കെപിസിസി പ്രസിഡന്റ്റും, കോൺഗ്രസ് നേതാവുമായ വി. എം സുധീരൻ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ. വി. ഷാനവാസ്, വാർഡ് കൗൺസിലർ സുപ്രിയ രാമേന്ദ്രൻ, മുൻ കൗൺസിലർ നൗഷാദ് തെക്കുംപുറം, കോൺഗ്രസ് നേതാക്കളായ അനീഷ് പാലയൂർ, നവാസ് തെക്കും പുറം,സി സാദിഖ് അലി, ആസിഫ് പാലയൂർ, ദസ്തഗീർ മാളിയേക്കൽ, സാദിഖ് പാലയൂർ എന്നിവർ വി.എം സുധീരനെ അനുഗമിച്ചു.

Comments are closed.