mehandi new

വഖഫ് ഭൂമി; ഇല്ലാക്കഥകൾ മെനഞ്ഞ് ബി ജെ പി വിവാദങ്ങൾ ഉണ്ടാക്കുന്നു

fairy tale

ചാവക്കാട് : മണത്തല വില്ലേജിൽ വഖഫ് ഭൂമിയുടെ പേരിൽ ഇല്ലാക്കഥകൾ മെനഞ്ഞ് ബി ജെ പി  വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന നേതാവ് സി എച്ച് റഷീദ് പറഞ്ഞു. മണത്തല മസ്ജിദിനു സമീപം  താമസിക്കുന്നവരെ അവിടെനിന്നും കുടിയിറക്കുമെന്നു ഭയപ്പെടുത്തുകയും ആധാരമടക്കമുള്ള രേഖകൾ ആവശ്യപ്പെടുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു.  ആധാരങ്ങൾ ഡൽഹിയിൽ കൊണ്ടുപോയി  ശെരിയാക്കി തരാമെന്നാണ് ബി ജെ പി പ്രവർത്തകരുടെ വാഗ്ദാനം. ഇത്തരത്തിൽ നുണ പ്രചാരണങ്ങൾ നടത്തിയാണ് ബിജെപി പുതിയ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുള്ളതെന്ന് സി എച്ച് റഷീദ് പറഞ്ഞു. ഗുരുവായൂർ നിയോജക മണ്ഡലം യുഡിഫ് സംഘത്തോടൊപ്പം മണത്തലയിൽ സ്ഥലം സന്ദർശിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ പ്രദേശത്ത് താമസിക്കുന്നവർ പതിറ്റാണ്ടുകളായി ഇവിടെ തമസിക്കുന്നവരാണ് അവർക്ക് ഒഴിഞ്ഞു പോകണമെന്ന് പറഞ്ഞു വഖഫ് ബോഡിൽ നിന്നോ അല്ലെങ്കിൽ കോടതിയിൽ നിന്നോ വില്ലേജ് ഓഫീസിൽ നിന്നോ ഒരു നോട്ടീസും ഇതുവരെ ഉണ്ടായിട്ടില്ല,എന്നിട്ടാണ് അവരെ സമീപിച്ചു ഇല്ലാത്ത കുടിയൊഴിപ്പിക്കൽ ഉണ്ട് എന്ന് ജനങ്ങളുടെ ഇടയിൽ ഭീതി പരത്തി  ഈ വർഗീയ ശക്തികൾ മുതലെടുപ്പ് നടത്തിയിട്ടുള്ളത്. ഇടതു സർക്കാറാണ് ഇതിനു വർഗീയ ശക്തികൾക്ക് വഴിവെച്ചു നൽകുന്നത്. ഇല്ലാ കഥകൾ കെട്ടിച്ചമച്ചു ജനങ്ങളുടെ ഇടയിൽ തെറ്റിധാരണയും വിദ്വേഷവും ഉണ്ടാക്കുന്നവർക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഫ് നേതാക്കളായ ആർ. വി അബ്‌ദുറഹീം, അഡ്വ. മുഹമ്മദ്‌ ഗസാലി, അരവിന്ദൻ പല്ലത്ത്, ആർ. പി ബഷീർ, എ എച്ച് സൈനുൽ ആബിദ്, കെ വി ഷാനവാസ്, കെ.വി സത്താർ, മന്നലാംകുന്ന് മുഹമ്മദുണ്ണി, ഫൈസൽ കാനാമ്പുള്ളി, പി.. എം അനസ്, കെ വി യൂസഫ്, അഷ്‌റഫ്‌ ചാവക്കാട്, ഷാഹിദ പേള, കെ. പിമുഹമ്മദ്‌ അഷ്‌റഫ്‌, ടി വി ഇസ്ഹാഖ്, ഷൗക്കത്ത് മണത്തല, റഹീം എന്നിവർ സംബന്ധിച്ചു.

Fish ad

Comments are closed.