mehandi new

പാടത്ത് വെള്ളം നിറഞ്ഞു – 25 ഏക്കറിലേറെ നെല്ല് കൊയ്യാനാവാതെ ഉപേക്ഷിച്ചു

fairy tale

പുന്നയൂര്‍ക്കുളം : പരൂര്‍ കോള്‍പടവില്‍ വെള്ളക്കെട്ടുയര്‍ന്ന് കൊയ്ത്ത് യന്ത്രം പാടത്തിറക്കാനാവാതെ 25 ലേറെ ഏക്കര്‍ നെല്ല് കൊയ്യാനുള്ള ശ്രമം ഉപേക്ഷിച്ചു.
പുരൂര്‍ കോള്‍പ്പടവിലെ പാടശേഖരത്തിനു മധ്യേയുള്ള ഭാഗങ്ങളില്‍ കെ.പി ഷക്കീര്‍, കെ.വി ധര്‍മ്മപാലന്‍, എ.ടി അബ്ദുല്‍ ജബാര്‍, ബാലന്‍ ചെറനെല്ലൂര്‍, ഉപ്പുങ്ങല്‍ വിജയന്‍, ഇബ്രാഹീംകുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ഇറക്കിയ കൃഷിയാണ് വിളവെടുക്കാനാവാതെ ഉപേക്ഷിച്ചത്. സപൈ്ളക്കോ കിലോക്ക് 21.50 രൂപക്ക് നെല്ല് ശേഖരിക്കുന്നതിന്റെ കണക്ക് അടിസ്ഥാനമാക്കി 11 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് കണക്കാക്കുന്നത്.
നേരത്തെ കൊയ്യാന്‍ കൊണ്ടുവന്ന 9 യന്ത്രങ്ങളുടെ ഓപ്പറേറ്റര്‍മാരും മഴകാരണം പാടത്ത് ചെളിക്കെട്ടുയര്‍ന്ന കാരണത്താല്‍ പണി നിര്‍ത്തി വെച്ചിരുന്നു. പല യന്ത്രങ്ങളും ചെളിയില്‍ താഴ്ന്ന കേടു പറ്റിയിരുന്നു. പിന്നീട് തൃശൂരിലെ ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ സഹായത്തോടെ രണ്ട് കൊയ്ത്ത് യന്ത്രങ്ങള്‍ പടവിലെത്തിച്ചെങ്കിലും പാടത്ത് കാല്‍ മുട്ടോളം വെള്ളക്കെട്ടുയര്‍ന്നതിനാല്‍ അവര്‍ക്കും കൊയ്ത്തിനിറങ്ങാനാവില്ലെന്നറിയിക്കുകയായിരുന്നു. കര്‍ഷകരുടെ ദുരിതത്തിനു പരിഹാരത്തിനായി പടവ് കമ്മിറ്റി രണ്ട് 50 കുതിര ശക്തിയുടെ മോട്ടോര്‍ വെച്ച് പാടത്തെ വെള്ളം നൂറടിത്തോടിലേക്കടിച്ചൊഴിവാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പാടത്തേക്ക് വീണ്ടും വെള്ളമിറങ്ങുകയായിരുന്നു. കൃഷി വിളവെടുപ്പിനു ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് നീലക്കോഴികള്‍ കൃഷിനശിപ്പിച്ച വകയിലും കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്. കര്‍ഷകര്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് അടിയന്തിര സഹായമെത്തിക്കണമെന്ന് പടവ് കമ്മിറ്റി സെക്രട്ടി ഷക്കീര്‍ കുമ്മിത്തറ, പ്രസിഡന്‍റ് കെ.പി ഷക്കീര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Comments are closed.